new-assembly

വി‌ജയവാ‌ഡ: ആന്ധ്രാ നിയമസഭാ മന്ദിരത്തിന് ഗുജറാത്തിലെ ഏകതാ പ്രതിമയേക്കാൾ ഉയരമുണ്ടാകുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. നിയമസഭാ മന്തിരത്തിന്റെ രൂപരേഖ ഇതിനകം തന്നെ തയ്യാറായിക്കഴിഞ്ഞു. സർദാർ പട്ടേലിന്റെ ഏകതാ പ്രതിമയേക്കാൾ 68 മീറ്റർ ഉയരം അസംബ്ളി മന്ദിരത്തിന് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. മൂന്ന് നിലകളിലായി നിർമ്മിക്കുന്ന സഭാമന്ദിരത്തോട് ചേർന്ന് 250 മീറ്റർ ഉയരത്തിൽ പിരിയൻ ഗോവണിയും, ടവറും നിർമ്മിക്കാനാണ് പദ്ധതി. ബ്രിട്ടനിൽ നിന്നുള്ള ശിൽപികളായിരിക്കും നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുക. ലില്ലിപ്പൂവിന്റെ ആകൃതിയിലാവും പുതിയ നിയമസഭ മന്ദിരം. രണ്ട് ഗാലറികളാണ് കെട്ടിടത്തിലുണ്ടാകുക. ചുഴലിക്കാറ്റ്, ഭൂചലനം എന്നിവയെ പ്രതിരോധിക്കാൻ ശക്‌തിയുള്ളതായിരിക്കും കെട്ടിടം.

ഉത്തർപ്രദേശിലും, മഹാരാഷ്ട്രയിലും കൂറ്റൻ പ്രതിമകൾ നിർമ്മിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. മുംബെയ് തീരത്ത് ഛത്രപതി ശിവജിയുടെ പ്രതിമ നിർമ്മിക്കാൻ മഹാരാഷ്ട്ര തീരുമാനമെടുത്തത്. കർണാടക തീരുമാനിച്ചിരിക്കുന്നത് 125 മീറ്റര്‍ ഉയരത്തിൽ കാവേരി പ്രതിമ നിർമ്മിക്കാനാണ്. ഉത്തർപ്രദേശിൽ ശ്രീരാമന്റെ പ്രതിമ നിർമ്മിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഏകതാ പ്രതിമയെക്കാൾ ഉയരത്തിൽ നിർമ്മിക്കാനാണ് ഉദ്ദേശ്യം. ആന്ധ്രാ നിയമസഭാ മന്ദിരത്തിന്റെ പ്രവൃത്തി നവംബർ അവസാനത്തോടെ ടെൻഡർ വിളിക്കാനും രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.