1. ഗുരുത്വാകർഷണ നിയമം ആവിഷ്കരിച്ചതാര്?
സർ ഐസക് ന്യൂട്ടൺ.
2. പ്രകൃതിയിൽ നിന്ന് ശുദ്ധരൂപത്തിൽ ലഭിക്കുന്ന ലോഹമാണ് ?
പ്ളാറ്റിനം.
3. ലോകത്തിലെ ഏറ്റവും പുരാതന സാഹിത്യപരമായ ഗ്രന്ഥമാണ്?
ഋഗ്വേദം.
4. ബൊക്കാറോ ഉരുക്കുനിർമ്മാണശാല ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് നിർമ്മിച്ചിരിക്കുന്നത്?
റഷ്യ.
5. സാധുജന പരിപാലനയോഗത്തിന്റെ സ്ഥാപകൻ?
അയ്യങ്കാളി.
6. ഡൗൺസ് പുൽമേടുകൾ എവിടെയാണ്?
ആസ്ട്രേലിയ.
7. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണം ഉത്പാദിപ്പിക്കുന്നതെവിടെ?
പശ്ചിമബംഗാൾ.
8. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ ഇന്ത്യൻ വനിതാ പ്രസിഡന്റ് ?
സരോജിനി നായിഡു.
9. ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തിൽ അദ്ധ്യക്ഷ വഹിക്കുന്നതാരാണ്?
ലോക്സഭാ സ്പീക്കർ.
10. ദി ജംഗിൾ ബുക്ക് ആരുടെ കൃതിയാണ്?
റൂഡ്യാർഡ് കിപ്ളിങ്ങ്.
11. ഫോസിലുകളെക്കുറിച്ചുള്ള ശാസ്ത്രപഠനശാഖയാണ്?
പാലിയന്റോളജി.
12. രാമായണവും മഹാഭാരതവും കിളിപ്പാട്ടുരൂപത്തിൽ രചിച്ച കവി:
എഴുത്തച്ഛൻ.
13. കേരളത്തിലെ ആദ്യത്തെ സിനിമാസ്കോപ് ചിത്രം?
തച്ചോളി അമ്പു.
14. ഈഴവ മെമ്മോറിയൽ ആരുടെ നേതൃത്വത്തിലായിരുന്നു?
ഡോ. പല്പു.
15. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഉരുക്കുനിർമ്മാണശാല?
വിശാഖപട്ടണം.
16. സ്വിറ്റ്സർലൻഡിന്റെ തലസ്ഥാനം?
ബോൺ.
17. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന സാമുദായിക നാടകത്തിന്റെ കർത്താവാര്?
വി.ടി. ഭട്ടതിരിപ്പാട്.
18. ഗ്രാന്റ് ട്രങ്ക് റോഡ് ഏതെല്ലാം നഗരങ്ങളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത്?
കൊൽക്കത്ത, അമൃത്സർ.
19. നിർബന്ധിത സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കിയ തിരുവിതാംകൂർ ഭരണാധികാരി?
റാണി ഗൗരി പാർവതിബായി.
20. ബാങ്കോക്ക് നഗരം ഏത് നദിയുടെ തീരത്താണ് ?
മെനം.