ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉന്നത നിലവാരത്തിൽ ആധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് പ്രവർത്തനോദ്ഘാടനത്തിന് തയ്യാറായി. വിവിധ സ്‌പെഷ്യാലിറ്റികളുടെ തീവ്രപരിചരണ വിഭാഗങ്ങളാണ് പ്രധാനമായും ഇവിടെയുള്ളത്. ആധുനിക മോർച്ചറി, വയോജനങ്ങളുടെ സമ്പൂർണ ചികിത്സയ്ക്കായുള്ള ജെറിയാട്രിക് വിഭാഗം, ന്യൂറോ സർജറി വിഭാഗത്തിന്റെ ഐ.സി.യു, മൾട്ടി ഡിസിപ്ലിനറി ഐ.സി.യു, കാർഡിയാക് ഐ.സി.യു, ഹൃദയം, ശ്വാസകോശം എന്നിവ സംബന്ധമായ ഓപ്പറേഷൻ നടത്തുന്നതിനുള്ള കാർഡിയോ തൊറാസിക് ഓപ്പറേഷൻ തിയേറ്റർ, ഐ.സി.യു എന്നിവയുമുണ്ട്. ഇതിനാവശ്യമായ ജീവനക്കാരെ പുനർവിന്യസിക്കുകയും ബാക്കിയുള്ളവരെ പുതുതായി നിയമിക്കുകയും ചെയ്യും. ജെറിയാട്രിക് വിഭാഗത്തിൽ പി.ജി കോഴ്സ് ആരംഭിക്കും. പുതിയ അത്യാഹിത വിഭാഗവും ട്രോമകെയർ സംവിധാനവും വേഗത്തിൽ പ്രവർത്തന സജ്ജമാക്കും.
ചെലവ്: 28 കോടി
ഗ്രൗണ്ട് ഫ്ലോർ
പാർക്കിംഗ് ഏരിയ, ഇലക്ട്രിക്കൽ സ്റ്റേഷൻ, പമ്പിംഗ് റൂം, മെയിന്റനൻസ് റൂം, കൂട്ടിരിപ്പുകാർക്കുള്ള ഡൈനിംഗ് റൂം, ജനറേറ്റർ, സബ് സ്റ്റേഷൻ
ആധുനിക മോർച്ചറി
48 മൃതശരീരങ്ങൾ സൂക്ഷിക്കാം
പോസ്റ്റ്മോർട്ടത്തിന് 4 ടേബിളുകൾ
ഇൻക്വസ്റ്റ് റൂം, വിദ്യാർത്ഥികൾക്ക് ക്ലാസ്റൂം
ദുർഗന്ധം ഒഴിവാക്കാൻ പ്രത്യേക സംവിധാനം
ജീർണിച്ച ജഡത്തിന്റെ പോസ്റ്റ്മോർട്ടത്തിന് പ്രത്യേക ടേബിൾ
ജെറിയാട്രിക് സെന്റർ
32 ഹൈ കെയർ ബെഡ്
ഫിസിയോതെറാപ്പി, യോഗ സൗകര്യം
പ്രത്യേക ഫാർമസി
ഒന്നാം നില
18 കിടക്കകളുള്ള സർജിക്കൽ ഐ.സി.യു, 18 കിടക്കകളുള്ള ട്രോമാ ഐ.സിയു
രണ്ടാം നില
മൾട്ടി ഡിസിപ്ളിനറി ഐ.സിയു, 32 കിടക്കകൾ. അപകടങ്ങൾ, മാരകരോഗങ്ങൾ, പകർച്ചപ്പനി, തുടങ്ങിയ കാരണങ്ങളാൽ വിവിധ അവയവങ്ങളുടെ പ്രവർത്തനക്ഷമത കുറഞ്ഞ രോഗികൾക്ക് തീവ്ര പരിചരണം
മൂന്നാം നില
(കാർഡിയോളജി)
ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് തീവ്ര പരിചരണം, കാത്ത് ലാബ്, എക്കോ ലാബ്, 16 കിടക്കകളുള്ള ഐ.സി.യു, 16 കിടക്കകളുള്ള സ്റ്റൈപ് ഡൗൺ ഐ.സി.യു.
നാലാം നില
കാർഡിയോളജി, കാർഡിയോ തൊറാസിക് സർജറി വിഭാഗങ്ങൾ, ആധുനിക സൗകര്യങ്ങളുള്ള മോഡുലാർ ഓപ്പറേഷൻ തിയേറ്റർ, ലൈറ്റും ഉപകരണങ്ങളുമെല്ലാം തറയിൽ വയ്ക്കാതെ തൂക്കിയിടാവുന്ന ഹാങ്ങിംഗ് പെന്റന്റ്, 16 കിടക്കകളുള്ള തീവ്രപരിചരണ വിഭാഗം, 16 കിടക്കകളുള്ള പ്രത്യേക പരിചരണവിഭാഗം.