instagram

ഇൻസ്‌റ്റഗ്രാമിൽ പുതിയ മാറ്റങ്ങൾ വരുത്തുന്നു. ഉപയോക്താക്കളുടെ പ്രൊഫൈൽ പേജിലാണ് മാറ്റങ്ങൾ വരുന്നത്. പ്രൊഫൈൽ ചിത്രം, ഫോളോ, മെസേജ് ബട്ടനുകൾ,സ്‌റ്റോറീസ്, എന്നിവ പുതിയ രീതിയിലാണ് പേജിൽ സ്ഥാപിച്ചിട്ടുള്ളത്. ഒരേ സമയം ഉപയോക്താക്കൾക്കും, വ്യവസായ സ്ഥാപനങ്ങൾക്കും ആവശ്യമായ മാറ്റങ്ങളാണ് ഇപ്പോൾ ഇൻസ്റ്റഗ്രാം കൊണ്ടുവരാൻ പദ്ധതിയിടുന്നത്. യൂസർ നെയിം, മുകളിലേക്ക് കൊണ്ടുവരികയും കൂടുതൽ വലിപ്പമുള്ള അക്ഷരങ്ങളായി അത് പ്രദർശിപ്പിക്കുകയും ചെയ്യുന്നു.

പ്രൊഫൈൽ പേജിൽ ഇപ്പോൾ കാണിച്ചിട്ടുള്ള പോസ്റ്റുകളുടെ എണ്ണം പുതിയ പേജിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഫോളോവർ, ഫോളോയിംഗ് കണക്കുകൾ നിലനിർത്തിയിട്ടുണ്ട്. പ്രൊഫൈൽചിത്രം മുകളിൽ വലത് ഭാഗത്തേക്ക് മാറ്റി. മെസേജ്, ഫോളോ, ഇ-മെയിൽ കോൾ, എന്നീ ബട്ടനുകളും വ്യവസായ സ്ഥാപനങ്ങൾക്കായി ഡയറക്ഷൻ, സ്റ്റാർട്ട് ഓർഡർ ബട്ടനുകളും പ്രൊഫൈൽ പേജിൽ അവതരിപ്പിച്ചിട്ടുണ്ട്.