seethal

ന്യൂഡൽഹി: വ്യായാമം ചെയ്താൽ ഇതുപോലാകും.അതിനാൽ മടിച്ചുനിൽക്കാതെ വ്യായാമം തുടങ്ങിക്കോളൂ.. ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയുടെ ഭാര്യ ശീതളിന്റെ ഉപദേശമാണിത്. കഴിഞ്ഞദിവസം ശരീരഭംഗി വെളിപ്പെടുത്ത സെൽഫി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്തുകൊണ്ടായിരുന്നു താര പത്നിയുടെ ഉപദേശം. ഗർഭിണിയായിരുന്നപ്പോഴും പ്രസവശേഷവും തടിച്ചുരുണ്ട അവസ്ഥയിലായിരുന്നു ശീതൾ. പഴയരൂപത്തിലേക്കൊരു മടങ്ങിപ്പോക്കുണ്ടാവുമെന്ന് കൂട്ടുകാർപോലും കരുതിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് പെർഫെക്ട് ഫിഗറിലുള്ള സെൽഫിയുമായി ശീതൾ എത്തിയത്. കുടവയർ അല്പംപോലും ഇല്ല. അഴകളവുകൾ കിറുകൃത്യം. ഇതുകണ്ട് കൂട്ടുകാർ പോലും വാപൊളിച്ചുപോയെന്നാണ് കേൾക്കുന്നത്. ഇൗ രൂപത്തിലാവാൻ ഏറെ കഷ്ടപ്പെട്ടെന്നാണ് ശീതൾ പറയുന്നത്. വ്യായാമത്തിനൊപ്പം കഠിനമായ ഭക്ഷണ നിയന്ത്രണവും പാലിച്ചു.എല്ലാംകൂടി ആയപ്പോൾ കാര്യങ്ങളെല്ലാം ഒാ.കെ. ഏറെ പണിപ്പെട്ടാണ് മസിലുകൾ ഇൗ രൂപത്തിലാക്കിയത്. അവ പുറത്തുകാണിക്കാനായെന്ന് എനിക്കിപ്പോൾ തോന്നുന്നു. അതിനാൽ നിങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നു.എത്രത്തോളം വ്യായാമം ചെയ്തുവെന്ന് പറയാൻ കഴിയില്ല. എല്ലാ കാര്യത്തിലും അച്ചടക്കം പാലിക്കണം-ശീതൾ പറയുന്നു. പ്രതിഫലം പ്രതീക്ഷിക്കാതെ വ്യായാമം ചെയ്യണം .ഉപോത്പന്നമായി ഫലം കിട്ടും എന്നാണ് ശീതളിന്റെ മറ്റൊരു കണ്ടെത്തൽ. വ്യായാമവും ഭക്ഷണ നിയന്ത്രണവും ഇനി ഉപേക്ഷിക്കില്ലെന്നും ശീതൾ പറയുന്നുണ്ട്.നീണ്ട നാളത്തെ പ്രണയത്തിനുശേഷമാണ് ഉത്തപ്പ 2016ൽ ശീതളിനെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് ഒരു മകനുണ്ട്.