serena-williams

വാഷിംഗ്ടൺ: മകളോടൊപ്പമുള്ള ടെന്നീസ് താരം സെറീന വില്യംസിന്റെ ഫോട്ടോ സോഷ്യൽമീഡിയയിൽ തകർത്തോടുന്നു. വെളുത്ത വസ്ത്രങ്ങളിഞ്ഞ് സുന്ദരിയായ ഒരുവയസുകാരി മകൾക്കൊപ്പം കറുത്ത നിറത്തിലുള്ള മോഡേൺ വേഷമണിഞ്ഞ് ഗ്ളാമറായി നിൽക്കുന്ന തന്റെ ചിത്രം കഴിഞ്ഞദിവസം താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്തത്. കുഞ്ഞിന്റെ മാത്രം ചിത്രവും പോസ്റ്റുചെയ്തിട്ടുണ്ട്. ഫോട്ടോഷൂട്ടിലെ ചില ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മറ്റുചിത്രങ്ങളും വൈകാതെ പുറത്തുവിടും എന്നാണ് സെറീനയുടെ അടുപ്പക്കാർ പറയുന്നത്. ആ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മകളാണ് തന്റെ ജീവിതത്തിലെ എല്ലാമെല്ലാമെന്നാണ് അടുത്തിടെ അഭിമുഖത്തിൽ സെറീന പറഞ്ഞത്. അമ്മ എന്ന നിലയിലുള്ള എല്ലാ സുഖവും ഞാൻ അനുഭവിക്കുന്നുണ്ട്. അമ്മയായത് കരിയറിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. അവളോടൊപ്പമാണ് കിടക്കയിലേക്ക് പോകുന്നത്. അവളോടൊപ്പം കൂടുതൽ സമയം ചെലവിടാമല്ലോ എന്ന സന്തോഷത്തോടെയാണ് ഒരോ ദിവസവും ഉണർന്നെഴുന്നേൽക്കുന്നത്- സെറീന പറയുന്നു. കല്യാണം കഴിച്ച് അമ്മയായിക്കഴിഞ്ഞാൽ എല്ലാം അവസാനിച്ചെന്നുകരുതുന്നവർക്കുള്ള മറുപടിയാണ് സെറീനയുടെ ജീവിതം എന്നാണ് ആരാധകർ പറയുന്നത്. അടുത്തിടെ പ്രകടനം അല്പം നിറംമങ്ങിയെങ്കിലും അതൊന്നും കാര്യമാക്കാതെ തന്റെ പഴയഫോമിലേക്ക് തിരിച്ചുവരാനുള്ള കഠിന പരിശ്രമത്തിലാണ് സെറീന ഇപ്പോൾ.