news

1. ജലവിഭവ മന്ത്റി മാത്യു ടി തോമസ് മന്ത്റി പദം ഒഴിയുന്നു. രണ്ടര വർഷ ശേഷം മന്ത്റിപദം പങ്കുവയ്ക്കാം എന്നുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ചിറ്റൂർ എം.എൽ.എ കെ. കൃഷ്ണൻ കുട്ടി പുതിയ മന്ത്റി ആകും. ഇതു സംബന്ധിച്ച് ജെ.ഡി.എസ് നേതൃത്വം മുഖ്യമന്ത്റിയോട് ആവശ്യപ്പെട്ടു. മന്ത്റിസ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ ജനതാദൾ എസ് സംസ്ഥാന നേതാക്കൾ ദേശീയ അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡയുമായി ഇന്നു നടത്തിയ ചർച്ചയിൽ ആണ് സമവായം ഉണ്ടായത്

2. മാത്യു ടി തോമസ് മന്ത്റിസ്ഥാനം ഒഴിയും എന്ന് ജെ.ഡി.എസ് ദേശീയ ജനറൽ സെക്റട്ടറി ഡാനിഷ് അലി. ഇപ്പോഴത്തെ തീരുമാനം മുൻ ധാരണ അനുസരിച്ച് എന്നും പ്റതികരണം. സംസ്ഥാന പ്റസിഡന്റ് കെ. കൃഷ്ണൻ കുട്ടി, സി.കെ നാണു എന്നിവരാണ് ഇന്ന് ദേവഗൗഡയുമായി ചർച്ച നടത്തിയത്. മാത്യു ടി തോമസിനെ ചർച്ചയ്ക്കായി ബംഗളൂരുവിലേക്ക് വിളിച്ചിരുന്നു എങ്കിലും പങ്കെടുത്തില്ല. അതേസമയം, തന്നെ മാറ്റിയ കാര്യം അറിയില്ല എന്ന് മാത്യു ടി തോമസ്

3. ശബരിമലയിലെ സ്ഥിതിഗതികൾ എത്റയും വേഗം സാധാരണ നിലയിൽ ആക്കാം എന്ന് ഹൈക്കോടതി. ഇതിനായി എല്ലാവരും സഹകരിക്കണം. ആരും നിയമം കയ്യിൽ എടുക്കാൻ ശ്റമിക്കരുത്. ശബരിമലയിൽ ചിലർക്ക് വ്യക്തി താല്പര്യം എന്നും കോടതി. ശബരിമല ഹർജികൾ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി

4. ശബരിമലയിലെ പൊലീസ് നടപടികളെ ന്യായീകരിച്ച് ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകി. സന്നിധാനത്ത് പൊലീസ് പ്റകോപനം ഉണ്ടാക്കിയിട്ടില്ല. യഥാർത്ഥ ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു നിയന്ത്റണവും ശബരിമലയിൽ ഇല്ല. നടപ്പന്തൽ നനയ്ക്കുന്നത് എല്ലാക്കാലത്തും ഉള്ള ആചാരം. ശബരിമലയിലെ അക്റമങ്ങൾ സുപ്റീംകോടതി വിധിക്ക് എതിര് എന്നും സത്യവാങ്മൂലം

5. നടപ്പന്തൽ പ്റതിഷേധക്കാരുടെ താവളം ആക്കുന്നത് അംഗീകരിക്കാൻ ആകില്ല. പ്റശ്നമുണ്ടാക്കിയ ക്റിമിനലുകളെ ആണ് അറസ്റ്റ് ചെയ്തത്. ബേസ് ക്യാമ്പ് നിലയ്ക്കലിലേക്ക് മാറ്റിയതിന് സുപ്റീം കോടതിയുമായി ബന്ധമില്ല. ചിത്തിരയാട്ട വിശേഷ സമയത്ത് പ്റശ്നം ഉണ്ടാക്കിയവർ മണ്ഡലകാലത്തും എത്തി. ഇതിന് തെളിവായി സി.സി.ടി.വി ദൃശ്യങ്ങളും സത്യവാങ്മൂലത്തിന് ഒപ്പം സർക്കാർ കോടതിയിൽ സമർപ്പിച്ചു. ശബരിമലയിലെ നിയന്ത്റണങ്ങൾ സുരക്ഷയുടെ ഭാഗം എന്ന് ദേവസ്വം കമ്മിഷണറും അറിയിച്ചു

6. ശബരിമല വിഷയത്തിൽ കേരളത്തിലെ കോൺഗ്റസിന്റേത് ശരിയായ നിലപാടാണ് എന്ന് ശശി തരൂർ എം.പി പറഞ്ഞു. തിടുക്കപ്പെട്ട് വിധി നടപ്പാക്കാൻ സർക്കാർ ശ്റമിച്ചത് ആണ് പ്റശ്നങ്ങൾക്ക് കാരണം. നിയന്ത്റണങ്ങൾ ഭക്തരെ ബാധിക്കുന്നു. സർക്കാരിന്റെ ഭാഗത്തും ബി.ജെ.പിയുടെ ഭാഗത്തും തെറ്റ് ഉണ്ട്. ശബരിമലയെ കലാപഭൂമി ആക്കാനുള്ള ബി.ജെ.പിയുടെ നിലപാട് ശരിയല്ല എന്നും ശശി തരൂർ കുറ്റപ്പെടുത്തി

7. ആന്ധ്റാ നിയമസഭാ മന്ദിരത്തിന് ഗുജറാത്തിലെ ഏകതാ പ്റതിമയേക്കാൾ ഉയരം ഉണ്ടാകും എന്ന് മുഖ്യമന്ത്റി ചന്ദ്റബാബു നായിഡു. നിയമസഭാ മന്ദിരത്തിന്റെ രൂപരേഖ ഇതിനകം തന്നെ തയ്യാറായി കഴിഞ്ഞു. അമരാവതിയിൽ മൂന്ന് നിലകളിലായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന മന്ദിരത്തോട് ചേർന്ന് 250 മീറ്റർ ഉയരത്തിൽ പിരിയൻ ഗോവണിയും ടവറും നിർമ്മിക്കാൻ ആണ് പദ്ധതി. ബ്റിട്ടനിൽ നിന്നുള്ള ശിൽപ്പികൾ ആയിരിക്കും നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുക എന്നും ചന്ദ്റബാബു നായിഡു പറഞ്ഞു

8. മദ്യപാനം പ്റോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ച് കേസെടുത്ത ജി.എൻ.പി.സി എന്ന ഫേസ്ബുക്ക് ഗ്റൂപ്പിന്റെ അഡ്മിൻ കീഴടങ്ങി. ഗ്റൂപ്പ് അഡ്മിനായ എൽ. അജിത് കുമാർ ആണ് തിരുവനന്തപുരം എക്‌സൈസ് അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. ജി.എൻ.പി.സി എന്ന ചുരുക്കപ്പേരിൽ സൈബർ ലോകത്ത് പ്റശസ്തി ആർജ്ജിച്ച ഗ്റൂപ്പിനെതിരെ മദ്യപാനത്തെ പ്റോത്സാഹിപ്പിക്കുന്നു എന്ന പരാതി വ്യാപകമായി ഉയർന്നതിനെ തുടർന്നാണ് എക്‌സൈസ് വകുപ്പ് നിയമ ടപടി സ്വീകരിച്ചത്. ഇരുപത് ലക്ഷത്തിലേറെ പേർ അംഗങ്ങളായ ഈ ഫേസ്ബുക്ക് ഗ്റൂപ്പ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൈബർ ഗ്റൂപ്പുകളിൽ ഒന്നാണ്.

9 നികുതിവെട്ടിപ്പ് തടയാൻ പാൻകാർഡ് നിർബന്ധമാക്കി ആദായ നികുതി വകുപ്പ്. പ്റതിവർഷം രണ്ടര ലക്ഷത്തിൽ കൂടുതൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന എല്ലാവർക്കും പാൻ കാർഡ് നിർബന്ധമാക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ഡിസംബർ അഞ്ചുമുതൽ ഇത് ബാധകമാണെന്ന് ആദായ നികുതി വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. നികുതി ഒഴിവാക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നും സർക്കുലർ വ്യക്തമാക്കുന്നു.

10. മെക്സിക്ക്ൻ അതിർത്തിയിൽ എത്തിയ മധ്യ അമേരിക്കൻ കുടിയേറ്റക്കാരെ നേരിടാൻ ഒരുങ്ങി അമേരിക്ക. അതിർത്തിയിൽ അക്റമം ഉണ്ടായാൽ ആയുധം എടുക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകുന്ന ഉത്തരവിൽ യു.എസ് ക്യാബിനറ്റ് ഒപ്പിടു. എന്നാൽ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈന്യം പൂർണമായും നിരായുധരാണ് എന്ന് പ്റതിരോധ സെക്റട്ടറി ജയിംസ് മാറ്റിസ്

11. തിയേറ്ററുകളിൽ വിജയകരമായി പ്റദർശനം തുടരുന്ന ജോജു ജോസഫ് ചിത്റം ജോസഫിനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഐ.എം.എ സെക്റട്ടറി സുൽഫി നൂഹ് ഫേസ്ബുക്കിലൂടെ ആണ് ചിത്റത്തിനെ കുറ്റപ്പെടുത്തിയിരിക്കുന്നത്. അവയവ ദാനത്തിലൂടെ പുതുജീവൻ പ്റതീക്ഷിച്ച് കഴിയുന്ന പതിനായിര കണക്കിന് നിത്യ രോഗികളെയും അവരുടെ കുടുംബങ്ങളെയും വെട്ടി നുറുക്കി പച്ചക്ക് തിന്നുന്ന കൊടും ക്റൂരത ആണ് ചിത്റം. അശാസ്ത്റീയത മുഴച്ചു നിൽക്കുന്ന തട്ടിപ്പ് സിനിമ മാത്റം ആണ് ഇതെന്നും അദ്ദേഹം വിമർശിക്കുന്നു