ഊബർ ഈറ്റ്സിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് താരം ആലിയ ഭട്ടിനെ തിരഞ്ഞെടുത്തു. ഊബർ ഈറ്റ്സ് ബ്രാൻഡ് അംബാസിഡറെ നിയമിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.'ആലിയ ഇന്ത്യയിലെ ദശലക്ഷം ആളുകളുടെ പ്രചോദനമാണ്. ആലിയെ പോലുള്ള ഒരു വ്യക്തി കമ്പനിയുടെ ബോർഡിലേക്ക് വരുന്നത് ഏറെ സന്തോഷുമുള്ള കാര്യമാണ്.
ആലിയയുടെ ചുറുചുറുക്കും തനത് ശൈലിയുമാണ് ഒരു നടി എന്ന നിലയിൽ അവരെ പ്രശസ്‌തയാക്കിയത്. ഈ ഗുണങ്ങൾ ഊബർ ഈറ്റ്സിന്റെയും അവിഭാജ്യ ഘടകമാണ്. ഇതുകൊണ്ടു തന്നെയാണ് ഇന്ത്യയിലെ ബ്രാൻഡ് അംബാസിഡറായി ആലിയയെ കമ്പനി തിരഞ്ഞെടുത്തതെന്ന് ഊബർ ഈറ്റ്സ് ഇന്ത്യ ആൻഡ് ദക്ഷിണ ഏഷ്യൻ തലവൻ ഭാവിക് റാത്തോഡ് പറഞ്ഞു. 2017ലാണ് ഊബർ ഈറ്റസ് ഇന്ത്യയിൽ സേവനം ആരംഭിച്ചത്. ഇന്ന് ലോകത്ത് 350ൽ അധികം നഗരങ്ങളിൽ ഒറ്റ ആപ്ലിക്കേഷനിൽ ഊബർ സേവനം നൽകുന്നുണ്ട്. ഇന്ത്യയിൽ 37 നഗരങ്ങളിൽ ഊബർ ഈറ്റ്സിന്റെ സേവനം ലഭ്യമാണ്.