കൊച്ചി: ഭക്ഷ്യാവശിഷ്‌ടം ഉണങ്ങിവരണ്ട കമ്പോസ്‌റ്റാക്കി മാറ്റുന്ന ഫുഡ് സൈക്ളർ ഹോം വിപണിയിലെത്തി. മേലേഡം ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് അവതരിപ്പിച്ച ഫുഡ് സൈക്ളർ ഹോമിന്റെ ലോഞ്ചിംഗ് കൊച്ചി മേയർ സൗമിനി ജെയിൻ, ചലച്ചിത്രതാരം ശ്രീനിവാസൻ എന്നിവർ ചേർന്ന് നിർവഹിച്ചു. പ്രമുഖ കനേഡിയൻ കമ്പനിയായ ഫുഡ് സൈക്കിൾ സയൻസ് കോർപ്പറേഷന്റെ സഹകരണത്തോടെയാണ് ഫുഡ് സൈക്ളർ ഹോം അവതരിപ്പിച്ചത്.
പ്രമുഖ ഷെഫ് നൗഷാദ്, മേലേഡം ട്രേഡേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ജോസഫ് ചാക്കോ, മാർക്കറ്റിംഗ് ഹെഡ് ശ്യാംകുമാർ, ബയോക്രക്‌സ് സി.ഇ.ഒ അജയ് മിശ്ര എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഫുഡ് സൈക്ളർ ഹോമിന്റെ കൊമേഴ്‌സ്യൽ യൂണിറ്റായ ഇക്കോവിം, പ്ളാസ്‌റ്റിക് മാലിന്യ സംസ്‌കരണ മേഖലയിൽ മാറ്റത്തിന് വഴിതുറക്കുന്ന പെറ്ര് പ്ലാസ്‌റ്റിക് ബോട്ടിൽ റീസൈക്ളറിന്റെ ലോഞ്ചിംഗും നടന്നു. നാല് മുതൽ അഞ്ച് മണിക്കൂറിനുള്ളിൽ ഭക്ഷ്യാവശിഷ്‌ടം ഫുഡ് സൈക്ളറിൽ കമ്പോസ്‌റ്രായി മാറും.