allen

കൊച്ചി: ഐ.ഐ.ടി-ജെ.ഇ.ഇ., പ്രീ-മെഡിക്കൽ കോച്ചിംഗ് രംഗത്തെ പ്രമുഖരായ കോട്ട അലൻ കരിയർ ഇൻസ്‌റ്റിറ്ര്യൂട്ട് കേരളത്തിൽ ആദ്യമായി, കൊച്ചിയിൽ രണ്ട് സ്‌റ്റഡി സെന്ററുകൾ തുറന്നു. മഹാരാജാസ് ഗ്രൗണ്ടിന് സമീപം എ.കെ. ശേഷാദ്രി റോഡിൽ പ്രൈമെറോ പ്ളാസയിലും പാലാരിവട്ടം മെട്രോ സ്‌റ്രേഷന് പിന്നിൽ പി.ജെ. ആന്റണി ക്രോസ് റോഡിലെ ആർ.കെ. കൊമേഴ്‌സ്യലിലുമാണ് സെന്ററുകൾ തുറന്നത്. ഉദ്ഘാടന ചടങ്ങിൽ മേയർ സൗമിനി ജെയിൻ മുഖ്യാതിഥിയായി.

പ്രമുഖ എൻട്രൻസ് പരീക്ഷകളായ ഐ.ഐ.ടി-ജെ.ഇ.ഇ., നീറ്ര്-യു.ജി., എയിംസ്, എൻ.ടി.എസ്.ഇ., ഒളിംപ്യാഡ്‌സ് എന്നിവ ലക്ഷ്യം വയ്‌ക്കുന്ന 8, 9, 10 ക്ലാസ് വിദ്യാർത്ഥികൾക്ക് മുൻതൂക്കം നൽകുന്നതാണ് അലന്റെ ഫൗണ്ടേഷൻ കോഴ്‌സുകളെന്ന് അലൻ കരിയർ ഇൻസ്‌റ്റിറ്റ്യൂട്ട് സീനിയർ വൈസ് പ്രസിഡന്റ് സി.ആർ. ചൗധരി പറഞ്ഞു. എൻജിനിയറിംഗ്, മെഡിക്കൽ എൻട്രൻസ് പരീക്ഷകൾക്ക് ഗുണം ചെയ്യുന്ന കോട്ട കോച്ചിംഗ് സിസ്‌റ്റവും കൊച്ചി സെന്ററുകളിൽ ലഭ്യമാക്കും. 2019 ഏപ്രിൽ മുതൽ ക്ളാസുകൾ തുടങ്ങും. മിടുക്കർക്ക് അലൻ ഷാർപ്പ് സ്‌കോളർഷിപ്പ് നൽകും. സ്‌കോളർഷിപ്പ് പരീക്ഷ ഡിസംബർ 16ന് നടക്കും.