fd

ന്യൂഡൽഹി: നികുതി വരുമാനം കുറയുന്ന പശ്‌ചാത്തലത്തിൽ, ധനക്കമ്മി നിയന്ത്രിക്കാനായി നടപ്പു സാമ്പത്തിക വർഷം 70,000 കോടി രൂപയുടയെങ്കിലും ചെലവ് ചുരുക്കലിന് നിർബന്ധിതരാവുമെന്ന് എസ്.ബി.ഐയുടെ റിപ്പോർട്ട്. ഇത്, കഴിഞ്ഞ സാമ്പത്തിക വർഷത്തെ ചെലവ് ചുരുക്കലിന്റെ ഇരട്ടിയോളം വരും. 2017-18 സാമ്പത്തിക വർഷം 36,300 കോടി രൂപയുടെ ചെലവുകൾ സർക്കാർ ചുരുക്കിയിരുന്നു. ജി.ഡി.പിയുടെ 3.5 ശതമാനമായിരുന്നു കഴിഞ്ഞവർഷം ധനക്കമ്മി. 3.3 ശതമാനമാണ് നടപ്പു വർഷത്തെ ലക്ഷ്യം. ജി.എസ്.ടി, പരോക്ഷ നികുതി വരുമാനം എന്നിവയിലായി നടപ്പുവർഷം 90,000 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. പെട്രോൾ, ഡീസൽ എക്‌സൈസ് നികുതിയിനത്തിൽ 10,500 കോടി രൂപയും കുറയും. സബ്‌സിഡി ഇനത്തിൽ 12,000 കോടി രൂപയുടെ അധിക ബാദ്ധ്യതയും സർക്കാരിനുണ്ടാകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.