actress-

അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങൾ കൊണ്ടും സോഷ്യൽ മീഡയയിൽ താരമാണ് പാർവതി തിരുവോത്ത്. സിനിമ മേഖലയിൽ തന്റേതായ നിലപാടുകൾ വ്യക്തമാക്കിയതിനെ തുടർന്ന് നിരവധി തവണ ക്രൂശിക്കപ്പെട്ടിട്ടുമുണ്ട് . എന്നാൽ കുറച്ച് ദിവസങ്ങളായി താരത്തെ സോഷ്യൽ മീ‌ഡയയിൽ കാണുന്നതേയില്ല. ഫേസ്ബുക്ക്, ട്വിറ്റ‌ർ, ഇൻസ്റ്റഗ്രാം എന്നിവിടങ്ങളിൽ പാർവതിയുടെ അക്കൗണ്ടുകൾ കാണാത്തതിന്റെ സങ്കടത്തിലാണ് ആരാധകർ.

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സോഷ്യൽ മീഡയിലൂടെ ഉയർത്തിക്കൊണ്ടുവരുന്നതിൽ പാർവതി മുൻപന്തിയിലുണ്ടായിരുന്നു ഫേസ്ബുക്ക്, ട്വിറ്റ‌ർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ സജീവമായിരുന്ന താരം പെട്ടന്നാണ് അപ്രത്യക്ഷമായത്. എന്നാൽ ബ്രേക്ക് എടുക്കുന്ന കാര്യത്തെക്കുറിച്ച് സൂചിപ്പിക്കുക പോലും ചെയ്തില്ല എന്നതും ശ്രദ്ധേയമാണ്. കുറച്ച് ദിവസങ്ങൾക്ക മുമ്പ് താരം കട തുടങ്ങാൻ പോകുകയണെന്ന് സൂചിപ്പിച്ചിരുന്നു.

കഴിഞ്ഞ ഒാഗസ്റ്റ് മാസത്തിൽ സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുക്കുന്ന കാര്യത്തെക്കുറിച്ച് നടി നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ പ്രളയസമയത്ത് വീണ്ടും സജീവമാകുകയാണ് ചെയ്തത്. കഴിഞ്ഞ മാസങ്ങളിൽ പുറത്തിറങ്ങിയ പാർവതിയുടെ രണ്ട് ചിത്രങ്ങളും പ്രതീക്ഷിച്ചത്ര വി‌ജയം നേടിയിരുന്നില്ല . ഗൃഹലഷ്മി പ്രൊഡക്ഷന്റെ ഉയരെ ആണ് പാ‌ർവതിയുടെ അടുത്ത സിനിമ. ബോബി-സഞ്ജയ് തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനുവാണ്.