lon

ന്യൂഡൽഹി: രാജ്യത്ത് ബാങ്ക് വായ്‌‌പകൾക്ക് പ്രിയമേറുന്നതായി റിസർവ് ബാങ്കിന്റെ കണക്ക്. ഇക്കഴിഞ്ഞ നവംബർ ഒമ്പതിന് അവസാനിച്ച ദ്വൈവാരത്തിൽ 14.88 ശതമാനം വർദ്ധനയോടെ 91.11 ലക്ഷം കോടി രൂപയുടെ വായ്‌പയാണ് ബാങ്കുകൾ വിതരണം ചെയ്‌തത്. മുൻ വർഷത്തെ സമാനകാലയളവിൽ വായ്‌പാത്തുക 79.3 ലക്ഷം കോടി രൂപയായിരുന്നുവെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

കിട്ടാക്കടം നിയന്ത്രിക്കാൻ പരാജയപ്പെട്ട പതിനൊന്ന് പൊതുമേഖലാ ബാങ്കുകളെ റിസർവ് ബാങ്ക് ശിക്ഷണ നടപടിയായ പ്രോംപ്‌റ്ര് കറക്‌ടീവ് ആക്‌ഷനിൽ (പി.സി.എ) ഉൾപ്പെടുത്തിയിരുന്നു. വായ്‌പകൾ അനുവദിക്കാൻ ഈ ബാങ്കുകൾക്ക് അനുമതിയില്ല. ഈ സാഹചര്യത്തിലും വായ്‌പാ വിതരണം മികച്ച വളർച്ച നേടിയത് ശുഭകരമാണെന്ന് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടി. നവംബർ ഒമ്പതിലെ കണക്കുപ്രകാരം നിക്ഷേപങ്ങൾ 9.13 ശതമാനം ഉയർന്ന് 118.25 ലക്ഷം കോടി രൂപയായിട്ടുണ്ട്. 2017ലെ സമാനകാലത്ത് നിക്ഷേപം 108.35 ലക്ഷം കോടി രൂപയായിരുന്നു.