കൊച്ചി: ചൈനീസ് സ്‌മാർട്ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ പുത്തൻ മോഡലായ റെഡ്‌മി നോട്ട് 6 പ്രൊ ഇന്ത്യയിലെ ആദ്യ ഫ്ലാഷ് സെയിലിൽ കുറിച്ചത് റെക്കാഡ് നേട്ടം. ഫ്ളിപ്‌കാർട്ടിൽ ഇന്നലെ ഉച്ചയ്ക്ക് 12ന് നടന്ന ആദ്യ സെയിലിൽ മാത്രം ആറു ലക്ഷത്തിലേറെ യൂണിറ്റുകളുടെ വില്‌പന നടന്നു. മികച്ച ഡിമാൻഡിനെ തുടർന്ന് ഇന്നലെ വൈകിട്ട് മൂന്നിനും രാത്രി ഒമ്പതിനും സെയിലുകൾ നടന്നു. ഇതിന്റെ വില്‌പനക്കണക്ക് പുറത്തുവന്നിട്ടില്ല.
ഇന്ത്യൻ വിപണിയിൽ ഏറെ തരംഗമായ റെഡ്‌മി നോട്ട് 5 പ്രൊയുടെ പിൻഗാമിയായ നോട്ട് 6 പ്രൊയ്ക്ക് നാല് ജിബി റാം+64 ജിബി റോം, 6ജിബി+64ജിബി റോം വേരിയന്റുകളാണുള്ളത്. യഥാക്രമം 13,999 രൂപ, 15,999 രൂപ എന്നിങ്ങനെയാണ് വില. ബ്ളാക്ക് ഫ്രൈഡേ ഓഫറായി ഇന്നലെ ആയിരം രൂപ ഡിസ്‌കൗണ്ടും ലഭ്യമായിരുന്നു.