ഇൻഡോർ: രൂപയുടെ മൂല്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ പ്രായവുമായി താരതമ്യം ചെയ്ത് കോൺഗ്രസ് നേതാവും നടനുമായ രാജ് ബബ്ബർ. രൂപയുടെ മൂല്യം നവതിയിലെത്തിയ മോദിയുടെ അമ്മയുടെ പ്രായത്തോളമെത്തിയെന്നായിരുന്നു രാജ് ബബ്ബറിന്റെ വിവാദ പ്രസ്താവന.
മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോൾ രൂപയുടെ മൂല്യം കുറഞ്ഞപ്പോൾ മൻമോഹൻസിംഗിന്റെ പ്രായവുമായാണ് മോദി അതിനെ താരതമ്യപ്പെടിത്തിയത്. എന്നാൽ എന്നാൽ ഇന്ന് രൂപയുടെ മൂല്യം മോദിയുടെ ബഹുമാനപ്പെട്ട അമ്മയുടെ പ്രായത്തോളം എത്തിയിരിക്കുന്നു എന്നായിരുന്നു രാജ് ബബ്ബർ പറഞ്ഞത്. ഇൻഡോറിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ അമ്മ ഹീരാബെൻ മോദിക്ക് 97 വയസാണ്.
ബബ്ബറിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബി.ജെ.പി രംഗത്ത് വന്നു. രാജ്ബ്ബറിന്റെ മാനസിക വൈകല്യത്തെയാണ് പ്രസംഗം കാണിക്കുന്നതെന്നും വിഷയത്തിൽ രാജ് ബബ്ബറും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും മാപ്പുപറയണമെന്നുമാണ് ബി.ജെ.പി ആവശ്യപ്പെട്ടിരിക്കുന്നത്.