njan-prakashan

കുടുംബ പ്രേക്ഷകരുടെ പ്രീയ സംവിധായകനായ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായ ഞാൻ പ്രകാശൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സത്യൻ അന്തിക്കാട്-ഫഹദ് കൂട്ടുക്കെട്ടിൽ ഇറങ്ങിയ 'ഒരു ഇന്ത്യൻ പ്രണയകഥ'യിലെ പോലെ തന്നെ രസകരമായ കഥാപാത്രമാണ് ഫഹദ് ഈ സിനിമയിലും ചെയ്തിരിക്കുന്നത്. ദുൽഖർ സൽമാൻ ചിത്രമായ 'ജോമോന്റെ സുവിശേഷങ്ങൾ'ക്കു ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ഞാൻ പ്രകാശൻ. പഴയ കാല ഹിറ്റ് കൂട്ടുകെട്ടായ സത്യൻ അന്തിക്കാട്-ശ്രീനിവാസൻ ടീമിന്റെ തിരിച്ചുവരവ് കൂടിയാണ് 'ഞാൻ പ്രകാശൻ'. 'അരവിന്ദന്റെ അതിഥികൾ' എന്ന സിനിമയിലൂടെ മലയാളികൾക്ക് പരിചിതയായ നിഖില വിമലാണ് ചിത്രത്തിൽ നായിക വേഷത്തിലെത്തുന്നത്. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാടാണ് 'ഞാൻ പ്രകാശൻ' നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ കാണാം.