fisherman

മുമ്പ് പലതവണ കണ്ടിട്ടുണ്ടെങ്കിലും മീൻ പിടിക്കുന്നത് ഒരു അത്ഭുതമായി തോന്നിയത് ഈ വീഡിയോ കണ്ടപ്പോഴാണ്. ആയിരങ്ങൾ വില വരുന്ന ചൂണ്ടയും ലക്ഷങ്ങൾ വില വരുന്ന വലയും ഉപയോഗിച്ച് നടുക്കടലിലാണ് ഈ മീൻ പിടുത്തമെന്ന് കരുതിയതെങ്കിൽ തെറ്റി. കുട്ടനാട്ടിലെ പാടത്ത് മൂന്ന് ചെറുപ്പക്കാർ ചേർന്ന് ഒരു ചെറിയ വടിയുപയോഗിച്ച് പിടിച്ച് കൂട്ടിയത് 30 കിലോയോളം മീനാണ്. അതും വാളയും ചെമ്പല്ലിയും തിലോപ്പിയയും അടക്കം നല്ല അഡാറ് മീനുകൾ. ആലപ്പുഴ സ്വദേശികളായ ദിലീഷ്, ശ്രീനാഥ്, അരുൺ എന്നിവർ വ്യത്യസ്തമായ രീതിയിൽ മത്സ്യബന്ധനം നടത്തുന്ന ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

എന്നത്തേയും പോലെ ജോഗിംഗിന് ഇറങ്ങിയപ്പോഴാണ് പാടത്ത് നാട്ടുകാരായ ചിലർ മീൻപിടിക്കുന്നതെന്ന് കണ്ടതെന്ന് യുവാക്കൾ പറയുന്നു. എന്നാൽ തങ്ങളുടെ കയ്യിൽ മീൻപിടിക്കുന്നതിന് ആവശ്യമായ വലയോ ചൂണ്ടയോ മറ്റ് ഉപകരണങ്ങളോ ഉണ്ടായിരുന്നില്ല. തുടർന്ന് കയ്യിൽ കിട്ടിയ ഒരു വടി ഉപയോഗിച്ച് മീനുകളെ പിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ദിലീഷാണ് വീഡിയോ പകർത്തിയത്. ദിലീഷും അരുണും ചേർന്നായിരുന്നു പാടത്തെ മത്സ്യബന്ധനം.

വീഡിയോ കാണാം...