kaumudy-news-headlines

1. ജനതാദൾ എസിലെ മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി മാത്യു ടി തോമസ്. മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാനുള്ള നടപടി മനസിൽ മുറിവേൽപ്പിച്ചു എന്ന് മാത്യു ടി തോമസ്. സംഘടന തീരുമാനം അംഗീകരിക്കാൻ താൻ ബാധ്യസ്ഥനാണ്. ഇടതുപക്ഷ രീതിക്ക് യോജിക്കാത്ത നടപടി ഉണ്ടായി. രാജിവെയ്ക്കണം എന്ന അറിയിപ്പ് പാർട്ടി നേതൃത്വത്തിൽ നിന്ന് ലഭിച്ചിട്ടില്ല. ഇടതുപക്ഷത്തോടൊപ്പം എന്നും ഉണ്ടാകും. തിരുവനന്തപുരത്ത് എത്തിയ ശേഷം തീരുമാനം എടുക്കും എന്നും മാത്യു ടി തോമസ്.

2. ജനതാദൾ മന്ത്രിയെ മാറ്റുന്നത് ദേശീയ അദ്ധ്യക്ഷൻ ദേവഗൗഡയുടെ ബംഗളൂരുവിലെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷം. ദേവഗൗഡ ചർച്ച നടത്തിയത് സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണൻ കുട്ടി, സി.കെ നാണു എന്നിവരുമായി. രണ്ടര വർഷ ശേഷം മന്ത്രിപദം പങ്കുവയ്ക്കാം എന്ന ധാരണയുടെ അടിസ്ഥാനത്തിൽ ചിറ്റൂർ എം.എൽ.എ കെ. കൃഷ്ണൻ കുട്ടി പുതിയ മന്ത്രി ആകും. മാത്യു ടി തോമസ് മന്ത്രിസ്ഥാനം ഒഴിയും എന്ന് ജെ.ഡി.എസ് ദേശീയ ജനറൽ സെക്രട്ടറി ഡാനിഷ് അലി. ഇപ്പോഴത്തെ തീരുമാനം മുൻ ധാരണ അനുസരിച്ച് എന്നും പ്രതികരണം. മാത്യു ടി തോമസിനെ ചർച്ചയ്ക്കായി ബംഗളൂരുവിലേക്ക് വിളിച്ചിരുന്നു എങ്കിലും പങ്കെടുത്തില്ല.

3. ശബരിമലയിലെ യുവതി പ്രവേശനത്തിൽ പ്രതിഷേധം ശക്തമായിട്ടും യുവതികൾക്ക് ദർശനത്തിന് സമയം അനുവദിക്കുമെന്ന നിലപാടിൽ സംസ്ഥാന സർക്കാർ. യുവതികൾക്ക് ദർശനത്തിന് രണ്ടു ദിവസം മാറ്റിവെയ്ക്കാവുന്നതാണ് എന്ന് സർക്കാർ ഹൈക്കോടതിയിൽ. സ്റ്റേറ്റ് അറ്റോർണി നിലപാട് അറിയിച്ചത്, ശബരിമലയിൽ പോകാൻ സംരക്ഷണം തേടിയ യുവതികളുടെ ഹർജിയിൽ. എന്നാൽ സർക്കാർ നിർദ്ദേശം പ്രായോഗികം ആണോ എന്ന് കോടതിയുടെ ചോദ്യം.

4. യുവതികൾക്ക് പോകാനുള്ള ഭരണഘടനാ അവകാശം പോലെ തന്നെ സുരക്ഷയും പരിഗണന അർഹിക്കുന്ന വിഷയം ആണെന്ന് ഹൈക്കോടതി. യുവതികൾക്ക് ദർശനത്തിന് സൗകര്യം ഒരുക്കാൻ പത്ത് ദിവസത്തെ സാവകാശം സർക്കാർ ചോദിച്ചെങ്കിലും ഒരാഴ്ചയ്ക്ക് അകം മറുപടി നൽകണം എന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച്. അതേസമയം, ചിത്തിര ആട്ട വിശേഷത്തിൽ ഉണ്ടായ അക്രമങ്ങളുടെ പേരിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ കോടതി റിമാൻഡ് ചെയ്തു.

5. ശബരിമല വിഷയത്തിലെ ഹൈക്കോടതി പരാമർശം സർക്കാരിന് അനുകൂലം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്രമികളെ തടയുന്നതിന് അനുകൂലമാണ് കോടതി വിധി. പൊലീസിന്റെ പ്രവർത്തനങ്ങളെ തടയാൻ ആകില്ല. കലാപകാരികളെ തടയാൻ ആണിത്. പൊലീസ് നടപടി എടുത്തത് ഭക്തരെ തടഞ്ഞ അക്രമികൾക്ക് എതിരെ. കൃത്യമായി ജോലി ചെയ്യുന്നവരെ നിഷക്രിയരാക്കാൻ ആണ് സംഘപരിവാർ ശ്രമം

6. ശബരിമലയിൽ കൂട്ടമായി വരുന്നതിനോ ശരണം വിളിക്കുന്നതിനോ തടസമില്ല. കേന്ദ്രമന്ത്രിയോട് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയില്ല. കേന്ദ്രമന്ത്രി ആണെന്ന ബോധ്യത്തോടെ ആണ് യതീഷ് ചന്ദ്ര സംസാരിച്ചത്. പെരുമാറ്റത്തിൽ പ്രത്യേകിച്ച് അപാകത കാണാൻ ആകുന്നില്ല എന്നും മുഖ്യമന്ത്രി

7. വാർത്താസമ്മേളനത്തിൽ കേന്ദ്ര സർക്കാരിനും മുഖ്യന്റെ വിമർശനം. പ്രളയാനന്തരം അർഹത പെട്ടതുപോലും സംസ്ഥാനത്തിന് കിട്ടിയില്ല. 10,616 കോടി ചോദിച്ചതിൽ തന്നത് 600 കോടി മാത്രം. പ്രവാസി കൂട്ടായ്മയിൽ നിന്ന് ഫണ്ട് ശേഖരിക്കാനുള്ള ശ്രമവും വിദേശ സഹായവും കേന്ദ്രം തടഞ്ഞു. പ്രളയ കെടുതിയ്ക്ക് സഹായമായി തന്ന റേഷന് പോലും പണം വാങ്ങി. ദുരിത ബാധിതരെ സഹായിക്കാൻ മനുഷ്യനാൽ കഴിയുന്ന എല്ലാം ചെയ്തു എന്നും മുഖ്യമന്ത്രി