s-sreesanth

മുബെയ്: 2008 ലെ എെ.പി.എൽ. സീസണിൽ പഞ്ചാബ് കിഗ്സ് ഇലവൻ താരമായിരുന്ന തന്നെ ഹ‌ർഭജൻ സിംഗ് തല്ലിയിട്ടില്ലെന്ന വെളിപ്പെടുത്തലുമായി മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. ബിഗ് ബോസ് സീസൺ ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാജിയുടെ കെെയുടെ പുറംഭാഗം എന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. താരം ഷോയിൽ വ്യക്തമാക്കി.

'ഭാജി സ്വന്തം ഗ്രൗണ്ടിൽ തോറ്ര അവസ്ഥയായിരുന്നതിനാൽ ഞാൻ അടുത്ത് ചെന്നത് ഇഷ്ടപ്പെട്ടില്ല, ഞാൻ നിയന്ത്രണ രേഖ കടന്നു, ഭാജി മുന്നറിയിപ്പ് തന്നിട്ടും ഞാൻ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് സംസാരിക്കാൻ പാടില്ലായിരുന്നു. അദ്ദേഹം പെട്ടെന്ന് കെെമുട്ട് കൊണ്ട് മുഖത്തിടിക്കുകയായിരുന്നു.കെെയുടെ പുറം ഭാഗമാണ് മുഖത്ത് കൊണ്ടത്. ഞാനാണ് അതിര് കടന്നത്, അങ്ങിനെ ചെയ്യാൻ പാടില്ലായിരുന്നു.ശ്രീശാന്ത് പറഞ്ഞു.

ഞാൻ നിസ്സഹായനായത് കൊണ്ടാണ് കരഞ്ഞുപോയത്, എനിക്ക് സഹിക്കാൻ പറ്രിയില്ല, നിങ്ങൾ വീഡിയോയിൽ കണ്ടത് പോലെ എന്നെ ആരും തല്ലിയിട്ടില്ല.അദ്ദേഹത്തെ അവിടെവച്ച് എനിക്കും തല്ലാമായിരുന്നു. ഭാജി ജ്യേഷ്ഠനെപ്പോലെയാണെന്നും അദ്ദേഹത്തിന്റെ കുടുംബവുമായി നല്ല ബന്ധമാണ് ഉള്ളതെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു.

.@sreesanth36 is all set to reveal some inside secrets about his cricket career with #BiggBoss12 reporter #SurbhiRana! Witness all the intriguing revelations tonight at 9 PM. #BB12 #BiggBoss12 pic.twitter.com/HwBkp1A5SM

— Bigg Boss (@BiggBoss) November 22, 2018