the-lion-king

1994ൽ പുറത്തിറങ്ങിയ 'ദ ലയൺ കിംഗ്' എന്ന സിനിമ അക്കാലത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്. പ്രായഭേദമന്യേ എല്ലാ സിനിമാ പ്രേമികളുടെയും ഇഷ്ട സിനിമയായിരുന്നു അത്. കാർട്ടൂൺ സിനിമ ആയിരുന്നെങ്കിൽ പോലും ആ വർഷത്തെ ഏറ്റവും വലിയ ബോക്സോഫീസ് ഹിറ്റായിരുന്നു 'ദ ലയൺ കിംഗ്'. പഴയ സിനിമയാണെങ്കിൽ കൂടി ഇന്നും ഏറെ ആരാധകർ ഈ സിനിമയ്ക്കുണ്ട്. ദ ലയൺ കിംഗിന്റെ ആരാധകർക്ക് ഇനി സിംഹരാജാവിന്റെ പുതു വരവിനായി കാത്തിരിക്കാം. ഇത്തവണ കാർട്ടൂൺ സിനിമയല്ല. പഴയ സിനിമയുടെ 'ലൈവ്-ആക്ഷൻ' പുനഃസൃഷ്ടിയാണ് പുതിയ ലയൺ കിംഗ്. പ്രമുഖ സംവിധായകനായ ജോൺ ഫാവ്രോയാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രം അടുത്ത വർഷം തിയേറ്ററുകളിലെത്തും. 'ദ ലയൺ കിംഗിന്റെ' ട്രെയിലർ യൂടൂബിലും മറ്റു സോഷ്യൽ മീഡിയയിലും തരംഗമാണ്. ട്രെയിലർ കാണാം.