cpim-

തിരുവനന്തപുരം: ശബരിമലയിൽ നടത്തുന്ന സമരം അവസാനിപ്പിച്ചാൽ സംവാദത്തിന് തയ്യാറാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശ്രീധരൻപിള്ളയോട് ആവശ്യപ്പെട്ടു. തന്നോട് സംവാദത്തിന് തയ്യാറാണെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ ശ്രീധരൻപിള്ള അറിയിച്ച സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രതികരണം. സി.പി.എം കേരള ഘടകത്തിന്റെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കോടിയേരിയെ ഉദ്ദരിച്ച് ഇക്കാര്യം പോസ്റ്ര് ചെയ്തിരിക്കുന്നത്.

ശബരിമലയിലെ പ്രക്ഷോഭം അവസാനിപ്പിച്ച് സംവാദത്തിന് തയ്യാറാണെങ്കിൽ സ്ഥലവും തീയതിയും നിശ്ചയിച്ച് സംവാദമാകാം എന്ന് ശ്രീധരൻപിള്ളയെ അറിയിക്കുന്നു എന്നദ്ദേഹം പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനത്തിന് ബി.ജെ.പി എതിരല്ലെന്നും ക്ഷേത്രം തകർക്കുന്ന കമ്മ്യൂണിസ്റ്റുകൾക്കെതിരെയാണ് സമരമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിപ്പോൾ എങ്കിൽ എന്തിനാണ് ശബരിമല കേന്ദ്രമാക്കി സമരം നടത്തുന്നതെന്നും സമരം നിർത്തിവച്ചു കമ്മ്യൂണിസ്റ്റുകാരോട് സംവാദത്തിന് തയ്യാറാണോ എന്നും ചോദിച്ചിരുന്നു . ഇതിന് ശ്രീധരൻ പിള്ള തയ്യാറാണെന്ന് അറിയിച്ചു. ഇതിനെ തുടർന്നാണ് കോടിയേരിയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം