sunitha-devadas

സംഘപരിവാറിനെ കണക്കിന് വിമ‍ർശിക്കുന്ന മാദ്ധ്യമപ്രവർത്തക സുനിതാ ദേവദാസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സംഘപരിവാറിന് ഇഷ്ടമല്ലാത്ത എല്ലാവരെയും അവർ ക്രിസ്ത്യാനിയും മുസ്ലിമും ആക്കുന്ന കാലമാണിത്. ജാതി പറഞ്ഞ് കേരളത്തെ അവർ വിഭജിക്കാൻ ശ്രമിക്കുന്നു. ശബരിമലയിൽ പൊലീസ് ചുമതലയുള്ള യതീഷ് ചന്ദ്രയും മനോജ് എബ്രഹാമിനെയും ജാതി പറഞ്ഞ് അധിക്ഷേപിക്കുകയാണ്. യതീഷ് ചന്ദ്ര ആവേശം കാണിക്കുന്നത് അയാൾ ഒരു ക്രിപ്‌റ്റോ ക്രിസ്ത്യൻ ആയിട്ടാണ് എന്നാണ് പുതിയ ആർ.എസ്.എസ്. പ്രചരണം. തികച്ചും വൃത്തിക്കെട്ട പ്രവൃത്തിയാണ് സംഘപരിവാറുകാർ കാണിക്കുന്നത്. എന്തൊരു വർഗീയതയാണിവർ പറയുന്നത്. ബി.ജെ.പി അദ്ധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ ഭാര്യ റീത്ത ക്രിസ്ത്യാനി അല്ലെ. ശ്രീധരൻ പിള്ള ക്ഷേത്രങ്ങളിൽ ആക്രമണം നടത്തി അവയെ തകർക്കാൻ നോക്കുകയാണെന്ന് സംഘപരിവാറുകാർ പറയാത്തത് എന്തെന്നും സുനിത ദേവദാസ് ചോദിക്കുന്നു. ഫേസ്ബുക്കിൽ സുനിത അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. ഇത് വരെ ഒരു ലക്ഷത്തിലധികം പേർ ഫേസ്ബുക്കിൽ മാത്രം ഈ വീഡിയോ കണ്ടു കഴിഞ്ഞു.