കാനഡ : ജുവലറിയിൽ കടന്ന് കവർച്ച നടത്താനുള്ള മോഷ്ടാക്കളുടെ ശ്രമം തകർത്ത് ജീവനക്കാർ. ജൂവലറിയുടെ ഗ്ലാസ് തകർത്ത് അകത്ത് കടക്കാനുള്ള ശ്രമമാണ് ജീവനക്കാർ വാൾ വീശി ഭയപ്പെടുത്തി പരാജയപ്പെടുത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ജീവനക്കാരുടെ ധൈര്യത്തിന് മുന്നിൽ പകച്ചുപോയ മോഷ്ടാക്കൾ ജീവനും കൊണ്ട് രക്ഷപ്പെട്ടു. കാനഡയിലെ മിസിസോഗയിലെ അശോക് ജുവലേഴ്സിലാണ് സംഭവം.
കടയുടെ ഗ്ലാസ് തകർത്ത് അകത്ത് കടക്കാനായിരുന്നു മോഷ്ടാക്കളുടെ ശ്രമം . ഇവരുടെ കൈയിൽ തോക്കും ഉണ്ടായിരുന്നു. ഒരാൾ ഗ്ലാസ് തകർത്ത് പകുതിയോളം പ്രവേശിച്ചെങ്കിലും തോക്ക് ജാം ആയതിനാൽ ശ്രമം വിഫലമായി. ഈ സമയത്താണ് വാളുമായി ജീവനക്കാർ എത്തി മോഷ്ടാക്കളെ നേരിട്ടത്. മോഷണപരിപാടി നടക്കില്ലെന്ന് മനസിലായ കവർച്ചക്കാർ ജീവനും കൊണ്ട് പമ്പ കടക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരുന്നു.
A #Mississauga jewelry store fended off a would-be robber with swords https://t.co/IgbyqwVlcU pic.twitter.com/zlzEQAhA0l
— blogTO (@blogTO) November 22, 2018