tp-senkumar

തിരുവനന്തപുരം: വിശ്വാസികളുടെ ക്ഷേത്രം അവിശ്വാസികൾ ഭരിക്കുന്നത് ശരിയല്ലെന്ന് മുൻ ഡി.ജി.പി ടി.പി സെൻകുമാർ പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടിക പ്രകാരം ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർ‌ക്കാരിന് അധികാരമുണ്ട്. ദേവസ്വം ബോ‌ർഡുകളുടെ ഭരണം കേന്ദ്ര നിയമത്തിലൂടെ ക്രമീകരിക്കണമെന്നും അദ്ദേഹം ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.

ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്ക്ക് കൈമാറിയിട്ടുണ്ടെന്നും സെൻകുമാർ വ്യക്തമാക്കി. അതേസമയം, തന്നെ ഗവർണർ ആക്കുമോ എന്ന കാര്യം ഒന്നും അറിയില്ലെന്ന് സെൻകുമാർ പറഞ്ഞു.

ബി.ജെ.പി നേതാക്കളാരും ഇത്തരം കാര്യമൊന്നും സംസാരിച്ചിട്ടുമില്ല. ഉടനെ ഡൽഹിക്ക് പോകുന്നുമില്ല. താൻ സുപ്രീം കോടതിയിൽ ജയിച്ച കേസ് സംബന്ധിച്ച് ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് ക്ലാസെടുക്കാൻ അടുത്ത ദിവസം ഹൈദരാബാദ് പൊലീസ് അക്കാദമിയിലേക്കു പോകുന്നുണ്ടെന്നും സെൻകുമാർ പറഞ്ഞു.