വിദിഷ:മദ്ധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്ന് കോൺഗ്രസ് ആധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് അധികാരത്തിലെത്തി 10 ദിവസത്തിനകം കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കടങ്ങൾ എഴുതിത്തള്ളുന്നത് കോർപറേറ്ര് സുഹൃത്തുക്കൾക്ക് വേണ്ടിയാണ്.എകദേശം മൂന്നര കോടി രൂപയുടെ കടം എഴുതിത്തള്ളി. എന്നാൽ കർഷകർക്ക് ഇതുകൊണ്ട് യാതൊരുവിധ നേട്ടവും ഉണ്ടായിട്ടില്ല. കോർപ്പറേറ്റ് ഭീമൻമാരായ നിരവധിപ്പേർ രാജ്യം വിട്ടു. പതിനായിരം കോടിയുടെ തട്ടിപ്പ് നടത്തിയാണ് വിജയ് മല്യ രാജ്യം വിട്ടത്. ഇതേപോലെ നീരവ് മോദിയും മെഹ്ൽ ചോക്സിയും നാട് വിടുകയായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നൽകിയ വാഗ്ദാനങ്ങളെന്നും സർക്കാർ നടപ്പിലാക്കിയില്ല,പാവപ്പെട്ടവരലുടെ കാര്യത്തിൽ സർക്കാർ ശ്രദ്ധ പുലർത്തിയില്ല, കാർഷികോൽപ്പന്നത്തിന് ന്യായമായ വില നൽകുമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് ചോദിക്കുമ്പോൾ പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ല.രാഹുൽ ഗാന്ധി പറഞ്ഞു.
നവംബർ 28 നാണ് മദ്ധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ്. ഡിസംബർ 11 വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.