പാകിസ്ഥാനിലെ കറാച്ചി തുറമുഖ നഗരത്തിനു സമീപം ചൈനീസ് കോൺസുലേറ്റിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് ആക്രമണമുണ്ടായത്. മൂന്ന് അക്രമികളെ പൊലീസ് ഉടൻ വധിച്ചു. പടിഞ്ഞാറൻ പാകിസ്ഥാനിലെ ചൈനീസ് നിക്ഷേപ പദ്ധതികളെ എതിർക്കുന്ന വിഘടനവാദികൾ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഹാൻഡ് ഗ്രനേഡും മറ്റ് ആയുധങ്ങളുമായെത്തിയ മൂന്നു പേരാണ് അക്രമം അഴിച്ചു വിട്ടത്.
ആയുധധാരികളായ മൂന്നുപേർ ചൈനീസ് കോൺസുലേറ്റിലേക്ക് ഇടിച്ചു കയറാൻ ശ്രമിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതിനെ തുടർന്നാണ് അക്രമികൾ വെടിയുതിർത്തത്. കോൺസുലേറ്ര് ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണ്.