tiktok

പെട്ടെന്ന് തന്നെ വെെറലാകുന്ന വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന ഒരു സോഷ്യൽ മീഡയ ആപ്ലിക്കേഷനാണ് ടിക് ടോക്. കലാകാരൻമാരുടെ അഭിനയപാടവവും പാട്ടുകളും ഫേസ്ബുക്കിലും വാട്സാപ്പിലുടെയും പ്രചരിക്കുന്നു. എന്നാൽ ഒരു കൂട്ടം കൗമാരപ്രായക്കാർ കാണിക്കുന്ന ടിക് ടോക് കോപ്രായത്തിന്റെ വീഡിയോയാണ് നാട്ടുകാർക്ക് തലവേദനയായി മാറിയത്.

ടിക് ടോക്കിൽ ഹിറ്റായ നില്ല് നില്ല് എന്റെ നീലകുയിലെ എന്ന പാട്ടിലെ പുനരാവിഷ്കാരമാണ് ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുന്നത്.വാഹനങ്ങൾ തടഞ്ഞ് നിർത്തിക്കെണ്ടുള്ള അഭ്യാസങ്ങളാണ് വീഡിയോയിൽ പകർത്തുന്നത്. കെെയ്യിൽ ഇലകൾ പിടിച്ച് ഹെൽമറ്റ് ധരിച്ചും മറ്രു പല രീതിയിലും ബസ്സിന്റെയും ഒാട്ടോയുടെയും മുന്നിലേക്ക് ചാടിവീഴുന്നു.ശേഷം പാട്ടിനൊത്ത് ചുവട് വെയ്ക്കുന്നു. ഇങ്ങനെയുള്ള നിരവധി വീഡിയോകളാണ് സോഷ്യൽ മീ‌‌ഡിയയിൽ പ്രചരിക്കുന്നത്.

ബസ്സിന്റെയും ഒാട്ടോയുടെയും മാത്രമല്ല പൊലീസ് വണ്ടിയേയും തടഞ്ഞ് നി‌ർത്തുന്നു.പൊലീസ് ഇറങ്ങി വരുമ്പോഴേക്കും കുട്ടികൾ ഒാടിമറയുന്നു. ഒാട്ടോയ്ക്ക് മുന്നിൽ ചാടിയ യുവാക്കൾക്ക് തല്ല് കിട്ടുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. സംഭവം തമാശയാണെങ്കിലും ഇത് സമൂഹത്തിന് ഉപദ്രവമായി മാറിയിട്ടുണ്ട്.