ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ബോളിവുഡ് താരം അജയ് ദേവ്ഗൺ അഭിനയിച്ചേക്കും. ഷൂട്ടിംഗ് നടക്കുന്ന ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമേ താരനിർണയത്തിൽ അന്തിമതീരുമാനമുണ്ടാകൂ.
കമലഹാസൻ ചിത്രം ഇന്ത്യൻ 2ലും അജയ് ദേവ്ഗൺ അഭിനയിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. ആർ.ആർ.ആർ എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന രാജമൗലി ചിത്രത്തിൽ ജൂനിയർ എൻ.ടി.ആറും രാംചരൺ തേജയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരും സഹോദരന്മാരായാണത്രേ പ്രത്യക്ഷപ്പെടുക. 300 കോടി ചെലവിൽ ഡി.വി.വി എന്റർടെയ്ൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. ജൂനിയർ എൻ.ടി.ആറും രാംചരണും ഉൾപ്പെടുന്ന ആക്ഷൻ രംഗങ്ങളാണ് ആദ്യ ഷെഡ്യൂളിൽ ചിത്രീകരിക്കുന്നത്. വി. വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് തിരക്കഥ രചിച്ചത് രാജമൗലിയാണ്. കീരവാണി സംഗീതം നൽകുന്ന ചിത്രത്തിന് കെ.കെ. സെന്തിൽകുമാർ കാമറ ചലിപ്പിക്കുന്നു. എഡിറ്റിംഗ്: ശ്രീകർ പ്രസാദ്.