സൂപ്പർതാരങ്ങളായ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും വെള്ളിത്തിരയിൽ ഒന്നിക്കുന്നു.
രാമലീലയ്ക്കുശേഷം അരുൺഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ഇൗ താരപുത്രന്മാർ ഒന്നിച്ചഭിനയിക്കുന്നത്. പ്രണവ് നായകനാകുന്ന ഇൗ ചിത്രത്തിൽ അതിഥി വേഷമാണ് ഗോകുലിന്.
മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അവസാനഘട്ട ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്. ഇൗ മാസം അവസാനത്തോടുകൂടി ചിത്രീകരണം പൂർത്തിയാകുന്ന ചിത്രം ജനുവരിയിൽ തിയേറ്ററുകളിൽ എത്തും. വർഷങ്ങൾക്കുമുമ്പ് കെ. മധു എസ്.എൻ സ്വാമി ടീം ഒരുക്കിയ ഇരുപതാംനൂറ്റാണ്ടിലാണ് മോഹൻലാലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. കെ. മധുവിന്റെ ശിഷ്യനായ അരുൺഗോപി തന്റെ പ്രണവ് ചിത്രത്തിന് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന് പേരിട്ടതുതന്നെ വൻവാർത്താപ്രാധാന്യം നേടിയിരുന്നു.