തിരുവനന്തപുരം: തോന്നയ്ക്കൽ സായിഗ്രാമത്തിൽ സത്യസായിബാബ ജന്മദിനത്തിന്റെ ഭാഗമായി സമൂഹ വിവാഹം നടന്നു.
വക്കം ലക്ഷ്മിവിള വീട്ടിൽ മണികണ്ഠന്റെയും ലതയുടെയും മകൻ ശിവപ്രസാദും കടയ്ക്കാവൂർ ഏലാപ്പുറം വട്ടാരവിളവീട്ടിൽ അജയന്റെയും രാധികയുടെയും മകൾ ആതിരയും, ചിറയിൻകീഴ് പനയറവിളാകം ലക്ഷംവീട് കോളനിയിൽ മുരളീധരൻ - പുഷ്പാഞ്ജലി ദമ്പതികളുടെ മകൻ രാകേഷും ചിറയിൻകീഴ് പനയറവിളാകം ലക്ഷംവീട്ടിൽ ഉണ്ണി - ലീല ദമ്പതികളുടെ മകൾ മാളുവും, ആറ്റിങ്ങൽ പൂവണത്തുംമൂട് തേമ്പ്രക്കോണം ലക്ഷംവീട് കോളനിയിൽ മോഹനൻ - ഉഷ ദമ്പതികളുടെ മകൻ ബിജുവും ചിറയിൻകീഴ് കല്ലുവിളവീട്ടിൽ ബാബു - സുനിത ദമ്പതികളുടെ മകൾ ദിവ്യയും, കോരാണി കൈലാത്തുകോണം പൊയ്കവിള വീട്ടിൽ സുഭാഷ് - രമ ദമ്പതികളുടെ മകൻ വിശാഖും കുറക്കട പുകയിലത്തോപ്പ് എം.എസ് നിവാസിൽ അനി - ലീന ദമ്പതികളുടെ മകൾ സനികയും, ചിറയിൻകീഴ് കൂന്തള്ളൂർ പനയറവിളാകം വീട്ടിൽ ഷാജി - ലതിക ദമ്പതികളുടെ മകൻ സജിതും ആലംകോട് വഞ്ചിയൂർ ചരുവിളവീട്ടിൽ ഉണ്ണി - രമ ദമ്പതികളുടെ മകൾ രമ്യയും, കിഴുവിലം പറയത്തുകോണം പോളയിൽ ചരുവിളവീട്ടിൽ ഭാസ്കരൻ - കൗസല്യ ദമ്പതികളുടെ മകൻ ജയകുമാറും പെരുങ്ങുഴി മുട്ടപ്പലം പുതുവൽ പുത്തൻവീട്ടിൽ ഷീജയുടെ മകൾ രാജിയുമാണ് വിവാഹിതരായത്. ദമ്പതികൾക്ക് പുതുവസ്ത്രങ്ങളും സ്വർണാഭരണങ്ങളും ട്രസ്റ്റും വിവിധ സ്ഥാപനങ്ങളും സമ്മാനിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി വിവാഹ ഹാരം കൈമാറി. കെ.എൻ. ആനന്ദകുമാർ, കണ്ടുകൃഷി ജയകുമാർ, ഇളമ്പ ഉണ്ണിക്കൃഷ്ണൻ, മംഗലപുരം ഷാഫി തുടങ്ങിയവർ സംബന്ധിച്ചു.