മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പ്രവർത്തന സ്വാതന്ത്ര്യം. പുതിയ ഉത്തരവാദിത്വങ്ങൾ. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പുണ്യതീർത്ഥ ഉല്ലാസയാത്ര. ആരോഗ്യം തൃപ്തികരം. കുടുംബത്തിൽ സമാധാനം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആത്മവിശ്വാസം വർദ്ധിക്കും. പുതിയ പാഠ്യപദ്ധതിക്ക് ചേരും. സുരക്ഷിതമായ നിക്ഷേപം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സ്ഥാനമാറ്റം. ആവശ്യങ്ങൾ പരിഗണിക്കും. യാത്രാക്ളേശം ഉണ്ടാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കും. ശരിയായ മാനസികാവസ്ഥ സംജാതമാകും. ശ്രേയസ് വർദ്ധിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വ്യക്തിത്വം നിലനിറുത്തും. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും. ആഘോഷങ്ങളിൽ പങ്കെടുക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ജീവിത സാഹചര്യങ്ങളെ അംഗീകരിക്കും. കുടുംബത്തിൽ സമാധാനം. ഗുരുകാരണവന്മാരുടെ അനുഗ്രഹം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
കാര്യവിജയം. ശുഭാപ്തിവിശ്വാസം. പുതിയ ചുമതലകൾ.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ചർച്ചകൾ വിജയിക്കും. അംഗീകാരം ലഭിക്കും. അവതരണ ശൈലിയിൽ മാറ്റം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അമിത വ്യയം നിയന്ത്രിക്കും. ആശീർവാദങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വിജ്ഞാനം നേടും. മനസ്സമാധാനമുണ്ടാകും. ക്രയവിക്രയങ്ങൾ നടത്തും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആരോഗ്യം തൃപ്തികരം. ഒട്ടേറെ കാര്യങ്ങൾ ചെയ്യും. ശ്രമങ്ങൾ വിജയിക്കും.