news-headlines

1. ചിറ്റൂർ എം.എൽ.എ കൃഷ്ണൻകുട്ടിയെ മന്ത്റിയാക്കുന്നതിൽ തടസമില്ലെന്ന് മുഖ്യമന്ത്റി. മാത്യു ടി തോമസിനെ മാറ്റുന്നത് സംബന്ധിച്ച് ദേശീയ നേതൃത്വം അയച്ച കത്തുകിട്ടിയെന്നും തുടർനടപടി പിന്നീട് തീരുമാനിക്കുമെന്നും പിണറായി വിജയൻ. മുഖ്യമന്ത്റിയുടെ പ്റതികരണം, ജെ.ഡി.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം. നിയമസഭാ സമ്മേളനം ചൊവ്വാഴ്ച തുടങ്ങാനിരിക്കെ കൃഷ്ണൻകുട്ടിയുടെ സത്യപ്റതിജ്ഞ ഉടൻ നടന്നേയ്ക്കും

2. ഭൂരിപക്ഷ പിന്തുണയോടെയാണ് താൻ മന്ത്റിയാകുന്നത് എന്ന് കൃഷ്ണൻകുട്ടി. പാർട്ടിയിലെ മൂന്ന് എം.എൽ.എമാരിൽ രണ്ടുപേർ അനുകൂലമാണ്. ജനാധിപത്യ പാർട്ടിയിൽ ഇതല്ലേ നോക്കേണ്ടതെന്നും പ്റതികരണം. കൃഷ്ണൻകുട്ടിയെ മന്ത്റിസ്ഥാനത്തേയ്ക്ക് കൊണ്ടുവരുന്ന പാർട്ടി നിലപാട് മാത്യു ടി. തോമസ് അംഗീകരിക്കുമെന്ന് സി.കെ. നാണു

3. അതേസമയം, മന്ത്റി സ്ഥാന നഷ്ടത്തിലെ അതൃപ്തി പരസ്യമാക്കി ജലവിഭവ വകുപ്പ് മന്ത്റി മാത്യു ടി. തോമസ്. മന്ത്റിസ്ഥാനത്തു നിന്ന് മാറ്റാനുള്ള തീരുമാനം ദേശീയ അധ്യക്ഷന്റേത്. ഇതിനായി ചർച്ചയ്ക്ക് വിളിക്കുകയോ നരിട്ട് അറിയിക്കുകയോ ചെയ്തിട്ടില്ല. പാർട്ടി പിളരാതിരിക്കാനാണ് തീരുമാനം അംഗീകരിക്കുന്നത് എന്നും മുഖ്യമന്ത്റിയുടെ സൗകര്യം അനുസരിച്ച് രാജിക്കത്ത് നൽകുമെന്നും മാത്യു ടി. തോമസ്

4. മണ്ഡലകാലം ഒരാഴ്ച പിന്നിട്ടതോടെ ശബരിമലയിലേയ്ക്ക് വീണ്ടും തീർത്ഥാടന പ്റവാഹം. നിയന്ത്റണങ്ങളിൽ അയവു വരുത്തിയ പൊലീസ് നടപടിയും പ്റതിഷേധങ്ങൾ അവസാനിച്ചതും ഭക്തരുടെ വരവ് കൂട്ടി എന്ന് വിലയിരുത്തൽ. മകരവിളക്കിനായി നടതുറന്ന ശേഷം ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് കാർത്തിക ദിവസമായ ഇന്നലെ. അതേസമയം, മുൻവർഷങ്ങളെ അപേക്ഷിച്ച് മലയാളികളുടെ എണ്ണത്തിൽ ഉണ്ടായത് ഗണ്യമായ കുറവ്

5. എരുമേലിയിൽ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന നിരോധനാജ്ഞ പിൻവലിച്ചു. ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള നിരോധനാജ്ഞ 26 വരെ തുടരും. പലയിടങ്ങളിലായി നാമജപ കൂട്ടായ്മ നടന്നെങ്കിലും പ്റതിഷേധങ്ങളോ പൊലീസ് ഇടപെടലോ ഉണ്ടായില്ല. ശബരിമലയിലെ നിരോധനാജ്ഞ ഭക്തർക്ക് ബാധകമല്ലെന്നും ശരണം വിളിക്ക് തടസം ഇല്ലെന്നും പൊലീസ്

6. ശബരിമലയിൽ നടവരവ് കുറയ്ക്കാൻ ആർ.എസ്.എസ് ശ്റമിച്ചു എന്ന് ദേവസ്വം മന്ത്റി കൂടുതൽ ആളുകൾ എത്തുന്നതോടെ വരുമാനത്തിൽ വർധന ഉണ്ടാകുമെന്നും പ്റതികരണം. അതിനിടെ എസ്.പി യതീഷ് ചന്ദ്റയെ ന്യായീകരിച്ച് ആരോഗ്യമന്ത്റി കെ.കെ. ശൈലജ. കേന്ദ്റമന്ത്റിയോട് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയിട്ടില്ല. ശബരിമലയിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും വിശദീകരണം

7. ബാലഭാസ്‌കറിന്റെ മരണത്തിൽ സമഗ്റ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റ. മരണത്തിൽ ദുരൂതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അച്ഛൻ സി.കെ. ഉണ്ണി നൽകിയ പരാതിയിൽ ഡ്റൈവൽ അർജ്ജുനിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും. ലോക്കൻ പൊലീസിന് ഇതിനു വേണ്ട സഹായം നൽകാൻ ക്റൈംബ്റാഞ്ചിനോട് നിർദ്ദേശിച്ചതായും ഡി.ജി.പി

8. ക്ഷേത്റദർശനം കഴിഞ്ഞ് താമസിക്കാൻ മുറി ബുക്ക് ചെയ്തിട്ടും രാത്റി യാത്റയ്ക്ക് തയ്യാറെടുത്തതിൽ അവ്യക്തത. പാലക്കാട്ടെ ആയുർവേദ ഡോക്ടറുമായുള്ള പണമിടപാട് സംബന്ധിച്ച് പരിശോധന വേണമെന്ന് കുടുബം. വാഹനം ആര് ഓടിച്ചു എന്ന കാര്യത്തിൽ ഭാര്യ ലക്ഷ്മിയുടേയും ഡ്റൈവർ അർജ്ജുന്റേയും മൊഴികളിലെ വൈരുദ്ധ്യവും അന്വേഷണത്തിന്. ബാലഭാസ്‌കരിന്റേയും മകൾ തേജസ്വിനിയുടേയും ജീവനെടുത്ത അപകടം നടന്നത് സെപ്റ്റംബർ 25 ന് പുലർച്ചെ

9. വിവാദമായ റഫാൽ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് ഫ്റാൻസിലും പരാതി. ഫ്റഞ്ച് എൻ.ജി.ഒ ഷെർപ്പ നൽകിയ പരാതിയിൽ എന്ത് അടിസ്ഥാനത്തിലാണ് റിലയൻസ് ഡിഫൻസിനെ ദസ്സോ പങ്കാളിയായി തിരഞ്ഞെടുത്തതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യം. വിമാന ഇടപാടിൽ അഴിമതി നടന്നോ എന്നും ആർക്കെങ്കിലും അനർഹമായ നേട്ടം ലഭിച്ചോ എന്നും സർക്കാർ ഏജൻസി അന്വേഷണിക്കണമെന്നും പരിതിയിൽ പരമാർശം

10. വിവാദങ്ങൾക്ക് തുടക്കം, ഫ്റഞ്ച് വിമാന നിർമ്മാതാക്കളായ ദസ്സോ ഏവിയേഷനിൽ നിന്നും 36 റഫാൽ വിമാനങ്ങൾ ഇന്ത്യ വാങ്ങിയതിന് പിന്നാലെ. ദസ്സോ ഏവിയേഷന്റെ ഇന്ത്യയിലെ നിർമ്മാണ പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ തിരഞ്ഞെടുത്ത് സ്വകാര്യ താത്പര്യങ്ങൾ പരിഗണിച്ചെന്നാണ് പ്റധാന ആരോപണം