ep-jayarajan

കണ്ണൂർ: ശബരിമലയിൽ സന്ദർശനം നടത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ഇ.പി ജയരാജൻ. പൊൻ രാധാകൃഷ്ണൻ നിലവാരമില്ലാത്ത മന്ത്രിയാണെന്ന് ഇ.പി ജയരാജൻ പറഞ്ഞു. ശബരിമലയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ പെരുമാറ്റം വളരെ മോശമായിപ്പോയെന്നും ഒരു രാഷ്ട്രീയക്കാരന്റെ യോഗ്യത അദ്ദേഹത്തിനില്ലെന്ന് തെളിയിച്ചിരിക്കുകയാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനവ്യൂഹത്തിലെ കാർ പമ്പയിൽ പൊലീസ് തടഞ്ഞതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ ഏത് കേന്ദ്രമന്ത്രിക്കും എപ്പോഴും വരാം. ആര് വരുന്നതിലും ഞങ്ങൾക്ക് എതിർപ്പില്ല. എന്നാൽ ഇവിടെ വന്നാൽ സമാധാനമുണ്ടാകണം. ഇവിടെ കലാപമുണ്ടാക്കാൻ കൂട്ടുനിൽക്കരുത്. ഒരു കേന്ദ്രമന്ത്രിയും അതിനുവേണ്ടി പ്രവർത്തിക്കരുത്. കേരളം ദൈവത്തിന്റെ നാടാണ്- ഇ.പി. ജയരാജൻ പറഞ്ഞു.