ന്യുഡൽഹി: വനിതാ ലോക ബോക്‌സിംഗ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യൻ താരങ്ങളായ മേരി കോമും സോണിയ ചാഹലും ഇന്ന് കലാശപ്പോരാട്ടത്തിനിറങ്ങും. 48 കി.ഗ്രാം ഫൈനലിൽ യുക്രെയ്‌ന്റെ ഹന്ന ഒഖോട്ടയാണ് മേരി കോമിന്റെ എതിരാളി. 57 കിലോഗ്രാം വിഭാഗത്തിൽ ഉത്തര കൊറിയയുടെ സൺ ഹ്വാ ജോവുമായി ഇന്നലെ നടന്ന സെമിഫൈനലിൽ സോണിയയെ ഐക്യകണ്ഠേന വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഹരിയാനയിൽനിന്നുള്ള സോണിയയുടെ അരങ്ങേറ്റ ലോക ചാമ്പ്യൻഷിപ്പ് കൂടിയായിരുന്നു ഇത്. 57 കി.ഗ്രാം വിഭാഗത്തിൽ സോണിയ ജർമനിയുടെ വാണർ ഓർനെല്ലയാണ് നേരിടുന്നത്. ഏഴാം തവണയാണ് മേരി കോം ലോക ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കടക്കുന്നത്. ഇതിനു മുൻപ് 2008ലാണ് ഇന്ത്യ ലോക ചാംപ്യൻഷിപ്പിൽ നാലു മെഡലുകൾ നേടിയത്. അന്ന് ഒരു സ്വർണം, ഒരു വെള്ളി, 2 വെങ്കലം എന്നിങ്ങനെയായിരുന്നു നേട്ടം.