sabarimala-protest-

സന്നിധാനം: ശബരിമല സന്നിധാനത്ത് നാമജപം നടത്തുന്ന ഭക്തരെ കേസിൽ കുടുക്കുന്നതിൽ പ്രതിഷേധിച്ച് അച്ഛനും മകനും വായ്മൂടിക്കെട്ടി ഇരുമുടിക്കെട്ടുമായി മല ചവിട്ടി. ആലപ്പുഴ ചെട്ടിക്കുളങ്ങര കണ്ണമംഗലം വാഴപ്പുഴശേരിയിൽ സ‌‌‌ഞ്ജീവ് ഗോപാലകൃഷ്ണനും മകൻ ആദിശങ്കറുമാണ് വായ് മൂടിക്കെട്ടി അയപ്പദർശനം നടത്തിയത്.

ദർശനത്തിനിടെ അറിയാതെ പോലും അയ്യപ്പശരണം ഉരുവിടാതിരിക്കാനാണ് വായ് മൂടി കെട്ടിയത് എന്ന് സഞ്ജീവ് പറഞ്ഞു. കായംകുളം ഗായത്രി സെൻട്രൽ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ആദിശങ്കർ ഇത് ആറാം തവണയാണ് മല ചവിട്ടുന്നത്.