ആദിവാസി സമൂഹവും അവരുടെ ജീവിതാവസ്ഥയും പ്രതിപാദന വിഷയമാകുന്ന ചിത്രമാണ് 'ഥൻ".ശിവ, ലക്ഷ്മി, ആദിത്യദേവ്, കുമാരി കൃഷ്ണ എന്നിവർ അഭിനയിച്ചിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം, കലാസംവിധാനം, ചമയം, വസ്ത്രാലങ്കാരം, സംഘട്ടനം, ഡബ്ബിംഗ്, നിർമ്മാണം, സംവിധാനം തുടങ്ങി പത്ത് കാര്യങ്ങൾ നിർവഹിച്ച മായാ ശിവ ഗിന്നസ് റെക്കാഡ് ലക്ഷ്യമിടുന്നു.
ബാനർ : ആദിത്യദേവ് ഫിലിംസ്, ഛായാഗ്രഹണം : അരുൺ കെ.വി, പശ്ചാത്തല സംഗീതം: സജീവ് മംഗലത്ത്, സൗണ്ട് എഫക്ട്സ് : രാജ് മാർത്താണ്ഡം, എഡിറ്റിംഗ്: ശ്രീരാജ് എസ്.ആർ, സൗണ്ട് മിക്സിംഗ് : വിനോദ്. പി. ശിവറാം, ഡി.ഐ കളറിസ്റ്റ് : മഹാദേവൻ എം, സ്റ്റുഡിയോ, പാക്കേജ്: ചിത്രാഞ്ജലി, പി. ആർ.ഒ : അജയ് തുണ്ടത്തിൽ.