നിലയ്‌ക്കൽ: ശബരിമല തന്ത്രി കുടുംബാംഗവും അയ്യപ്പ ധർമ്മ സേനാപ്രവർത്തകനുമായ രാഹുൽ ഈശ്വർ വീണ്ടും അറസ്‌റ്റിൽ. ഇരുമുടി കെട്ടുമായി ശബരിമല ദർശനത്തിനെത്തിയ രാഹുലിനെ നിലയ്‌ക്കലിൽ വച്ച് പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. പമ്പയിലേക്ക് പോകാൻ അനുമതി നൽകില്ലെന്നും, അനുമതി ലംഘിച്ച് കടക്കാൻ ശ്രമിച്ചാൽ കരുതൽ തടങ്കലിൽ ആക്കുമെന്നും പൊലീസ് അറിയിച്ചതായി രാഹുൽ ഈശ്വർ മാദ്ധ്യമങ്ങളോട് പറഞ്ഞു.