rahul-eswar

നിലയ്‌ക്കൽ: ശബരിമല തന്ത്രി കുടുംബാംഗവും അയ്യപ്പ ധർമ്മ സേനാപ്രവർത്തകനുമായ രാഹുൽ ഈശ്വറിനെ പൊലീസ് നിലയ്ക്കലിൽ തടഞ്ഞു. ഇരുമുടി കെട്ടുമായി ശബരിമല ദർശനത്തിനെത്തിയ രാഹുലിനെ നിലയ്‌ക്കലിൽ വച്ച് തടയുകയായിരുന്നു. ശബരിമലയിലേക്ക് കടക്കാൻ ശ്രമിച്ചാൽ കരുതൽ തടങ്കലിൽ ആക്കുമെന്നും പൊലീസ് അറിയിച്ചതായി രാഹുൽ ഈശ്വർ പറഞ്ഞു.

പോലീസ് തടഞ്ഞതിനെ തുടർന്ന് നിലയ്ക്കൽ സ്റ്റേഷനിലെത്തിയ രാഹുൽ, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഹൈക്കോടതിയുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ കടത്തിവിടാനാകൂവെന്നും പൊലീസ് രാഹുലിനോട് വ്യക്തമാക്കി. തുടർന്ന് രാഹുൽ നിലയ്ക്കലിൽ നിന്ന് മടങ്ങി. അതേസമയം പോലീസ് നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.