ആൻഡമാൻ ദ്വീപ് സമൂഹത്തിൽ പെട്ട നോർത്ത് സെന്റിനൽ ദ്വീപിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അമേരിക്കൻ സുവിശേഷകൻ ജോൺ അലൻ ചൗ കൊല്ലപ്പെട്ടത് പുതിയ ചർച്ചകൾക്ക് വഴി വച്ചിട്ടുണ്ട്. നിയമ സംരക്ഷണം ലഭിച്ചിട്ടുള്ള സെന്റിനൽ വംശജരുടെ അടുത്തേക്ക് സുവിശേഷവുമായി കടന്ന് ചെന്ന ജോൺ അലന്റെ നടപടി അനുചിതമായെന്ന് അഭിപ്രായപ്പെടുന്നവരാണ് മിക്കവരും. എന്നാൽ അടുത്തിടെ ശബരിമല വിഷയത്തിൽ ഇടപെട്ട ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായി സെന്റിനൽ ദ്വീപിലേക്ക് പോകണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ട്വിറ്ററിലെ പാരഡി അക്കൗണ്ടായ ലൈസ് ഒഫ് ഇന്ത്യയിൽ വന്ന ഒരു പോസ്‌റ്റാണ് ഇത് സംബന്ധിച്ച പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചത്. എന്ത് വില കൊടുത്തും താൻ സെന്റിനൽ ദ്വീപിലേക്ക് പോകുമെന്ന തരത്തിൽ തൃപ്‌തി പറയുന്ന പോസ്‌റ്റ് ഇതിനോടകം തന്നെ ട്വിറ്റർ ട്രെൻഡിഗ് ലിസ്‌റ്റിൽ ഇടം നേടിയിട്ടുണ്ട്.
This is a ‘parody account’ and the tweet is fake and total misrepresentation. One person has died in the incident referred to in tweet. @TwitterIndia https://t.co/jayHcuwFGa
— Smita Prakash (@smitaprakash) November 24, 2018
അതേസമയം, സംഭവം സത്യമാണെന്ന് കരുതി പിന്നാലെ തൃപ്‌തിക്ക് ഉപദേശവുമായി നിരവധി പേർ രംഗത്തെത്തി. ആർക്കും പ്രവേശനമില്ലാത്ത ദ്വീപിലേക്ക് തൃപ്‌തി പോകരുതെന്നാണ് ഇക്കൂട്ടരുടെ ആവശ്യം. എന്നാൽ ആധുനിക ഇന്ത്യയിലെ വിപ്ലവ സിംഹമായ തൃപ്തിക്ക് സെന്റിനൽ ദ്വീപിലേക്ക് പോകാനുള്ള എല്ലാ ചെലവുകളും വഹിക്കാമെന്നും ചിലർ അഭിപ്രായപ്പെടുന്നു. സെന്റിനൽ ദ്വീപിലേക്ക് മാത്രമല്ല ഐസിസിന്റെ സ്വാധീന മേഖലയിലേക്കും തൃപ്‌തി പോകണമെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്.
Some one pls tell Trupti Desai that no one can go to North Sentinel Island 🌴
— exsecular (@ExSecular) November 24, 2018
സെന്റിനൽ ദ്വീപിൽ സ്ത്രീകൾക്ക് പ്രവേശമനമില്ലാത്ത ഒരു അമ്പലം ഉണ്ടെന്നും അങ്ങോട്ട് പോകാനുമാണ് തൃപ്‌തിയോട് മറ്റ് ചിലർ ഉപദേശിക്കുന്നത്. അതേസമയം ഇക്കാര്യത്തിൽ തൃപ്‌തി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Dear Isabel (Trupti) Desai,
— P G Bhaskar 🇮🇳 (@BhaskarPG) November 24, 2018
On Sentinel Island, women do not learn archery, only men do. Please rush immediately.