dileep

ദിലീപിനെ നായകനാക്കി പ്രശസ്‌ത ക്യാമറാമാൻ രാമചന്ദ്രബാബു ഒരുക്കുന്ന ചിത്രമാണ് പ്രൊഫസർ ഡിങ്കൻ. ബാങ്കോക്കിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ വൈറലാവുകയാണ്. ചിത്രത്തിൽ മജീഷ്യനായാണ് ദിലീപ് എത്തുന്നത്. ഇതുകൂടാതെ മറ്റ് മൂന്ന് ഗെറ്റപ്പുകളിൽ കൂടി താരം എത്തിയേക്കുമെന്നാണ് സൂചന.

ജിമ്മിൽ പോയി ബോഡി ഫിറ്റാക്കിയ ദിലീപിന്റെ ലുക്ക് നേരത്തെ തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. റാഫിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നമിത പ്രമോദാണ് നായിക. ന്യൂ ടിവിയുടെ ബാനറിൽ സനൽ തോട്ടമാണ് ത്രീ ഡി ഫോർമാറ്റിൽ പ്രൊഫസർ ഡിങ്കൻ.

dinkan-dileep

അതേസമയം, ബി.ഉണ്ണികൃഷ്‌ണൻ സംവിധനം ചെയ്യുന്ന നീതിയാണ് ദിലീപിന്റെ മറ്റൊരു ചിത്രം. അഭിഭാഷകനായാണ് ദിലീപ് ചിത്രത്തിൽ എത്തുക. മംമ്‌ത മോഹൻദാസും, പ്രിയ ആനന്ദുമാണ് ചിത്രത്തിലെ നായികമാർ.