1. ശബരിമല സംഘർഷത്തിൽ ബി.ജെ.പി നേതാവ് കെ. സുരേന്ദ്റന് ജാമ്യമില്ല. സന്നിധാനത്തെ അക്റമസംഭവങ്ങളിലുണ്ടായ ഗൂഢാലോചനയിൽ സുരേന്ദ്റന് പങ്കുണ്ടെന്ന പ്റോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി ചോദ്യം ചെയ്യലിനായി അനുവദിച്ചത് ഒരു മണിക്കൂർ സമയം. ജയിൽ സൂപ്റണ്ടിന്റെ സാന്നിധ്യത്തിൽ വീട്ടുകാരോട് സംസാരിക്കാമെന്നും റാന്നി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്റേറ്റ് കോടതി
2. തൃശൂർ സ്വദേശിനിയെ ആക്റമിച്ച കേസിൽ സുരേന്ദ്റന് എതിരെ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ഉണ്ടെന്ന് പ്റോസിക്യൂഷൻ. തിരുവനന്തപുരം സെൻട്റൽ ജയിലിയേക്ക് മാറ്റണമെന്ന പ്റതിഭാഗം ആവശ്യത്തിൽ തീരുമാനം മറ്റന്നാളത്തേയ്ക്ക് മാറ്റി. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് മുമ്പ് സുരേന്ദ്റനെ ചോദ്യം ചെയ്യണമെന്നും പൊലീസിന് നിർദ്ദേശം
3. അതിനിടെ, സുരേന്ദ്റന്റെ അറസ്റ്റിലും കേന്ദ്റമന്ത്റിയെ തടഞ്ഞ സംഭവത്തിലും ശ്റീധരൻപിള്ളയ്ക്ക് എതിരെ തിരിഞ്ഞ് മുരളീധരപക്ഷം. ഇരു സംഭവങ്ങളിലും ബി.ജെ.പി പ്റതിരോധം ദുർബലമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്റനേതൃത്വത്തിന് പരാതി നൽകിയേയ്ക്കും. എന്നാൽ സുരേന്ദ്റനെ പുറത്ത് എത്തിക്കാനുള്ള എല്ലാ നീക്കവും നടന്നുവരുന്നതായി പി.എസ്. ശ്റീധരൻപിള്ള
4. സിനിമാ മേഘലയിലെ തർക്കങ്ങളിൽ വനിതാ കൂട്ടായ്മയ്‌ക്കെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി താരസംഘടനയായ അമ്മ. ഡബ്ല്യു.സി.സി ഹൈക്കോടതിയിൽ നൽകിയ പരാതി നിയമപരമായി നേരിടും എന്ന് പ്റസിഡന്റ് മോഹൻലാൽ. പുറത്തുപോയവർ തിരിച്ചു വന്നാൽ സംഘടനയിൽ എടുക്കും എന്നും പ്റതികരണം
5. അതിനിടെ, അബുദബിയിൽ അടുത്ത മാസം ഏഴിന് നടക്കാനിരിക്കുന്ന അമ്മ ഷോയ്ക്ക് ഇന്റേർണൽ കംപ്ലയിന്റ്സ് കമ്മിറ്റി രൂപികരിക്കണം എന്ന ആവശ്യവുമായി ഡബ്ല്യൂ.സി.സി ഹൈക്കോടതിയിൽ. നേരത്തെ നൽകിയ ഹർജിക്ക് പുറമെ നടി റിമ കല്ലിങ്കൽ നൽകിയ സത്യവാങ്മൂലം തിങ്കളാഴ്ച കോടതി പരിഗണിക്കും
6. ശബരിമല വിഷയത്തിൽ സർക്കാരിനെ കടന്നാക്റമിച്ച് പ്റതിപക്ഷ നേതാവ്. മുഖ്യമന്ത്റി ബി.ജെ.പിയുടെ തലതൊട്ടപ്പൻ എന്ന് രമേശ് ചെന്നിത്തല. സി.പി.എം ഈ വീടിന്റെ ഐശ്വരം എന്ന് ശ്റീധരൻപിള്ള എഴുതി വച്ചാൽ കുറ്റം പറയാൻ ആകില്ല. ബി.ജെ.പിയെ ശക്തിപ്പെടുത്തി ജനാധിപത്യ ചേരിയെ ദുർബലമാക്കാൻ സർക്കാർ ശ്റമിക്കുന്നു എന്നും പ്റതിപക്ഷ നേതാവ്
7. അതിനിടെ, ശബരിമലയിൽ നടവരവ് കുറഞ്ഞതിൽ ആശങ്ക അറിയിച്ച് ദേവസ്വം മന്ത്റി. നടവരവ് കുറഞ്ഞാൽ സർക്കാരിന് പ്റതിസന്ധി ഉണ്ടാകില്ല. എന്നാൽ ദേവസ്വം ബോർഡിലെ ശമ്പളം, ആനുകൂല്യങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുന്നതിൽ പ്റയാസം ഉണ്ടാകും. നടവരവ് കുറയ്ക്കുക എന്നത് ആർ.എസ്.എസിന്റേയും സംഘപരിവാറിന്റെയും ലക്ഷ്യമാണെന്നും കടകംപള്ളി സുരേന്ദ്റൻ
8. നിലയ്ക്കലെ പൊലീസ് നിയന്ത്റണങ്ങളിൽ എസ.പി. യതീഷ് ചന്ദ്റയ്ക്ക് പിന്തുണയുമായി മന്ത്റിമാരായ കെ.കെ. ശൈലജയും ഇ.പി. ജയരാജനും. കേന്ദ്റമന്ത്റിയോട് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയില്ലെന്നും നിലവിലെ സ്ഥിതി വിശദീകരിക്കുക മാത്റമാണ് ചെയ്തതെന്നും ആരോഗ്യമന്ത്റി. ശബരിമല വിഷയത്തിൽ പൊൻ രാധാകൃഷ്ണന്റെ നിലപാട് കേന്ദ്റമന്ത്റിക്ക് യോജിക്കാത്തത് എന്ന് ഇ.പി. ജയരാജൻ
9. സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് 21 പേർ മരിച്ചതായി അന്താരാഷ്ട്റ ഗവേഷണ റിപ്പോർട്ട്. ആരോഗ്യവകുപ്പ് നേരത്തെ പുറത്തുവിട്ട കണക്ക് തള്ളുന്ന റിപ്പോർട്ടിൽ 23 പേർക്ക് രോഗം ബാധിച്ചിരുന്നതായും അതിൽ 21 പേർ മരണപ്പെട്ടെന്നും വിശദീകരണം. നിപ ബാധിച്ച് മരിക്കുന്ന ആദ്യ ആരോഗ്യ പ്റവർത്തക സിസ്റ്റർ ലിനിയല്ലെന്നും കോഴിക്കോട് മെഡിക്കൽ കോളേജിലെ റേഡിയോളജി അസിസ്റ്റന്റാണ് എന്നും പരാമർശം
10.രോഗം തിരിച്ചറിയപ്പെടുന്നതിനു മുൻപ് കോഴിക്കോട് മെഡിക്കൽ കോളേജ്, പേരാമ്പ്റ താലൂക്ക് ആശുപത്റി, ബാലുശ്ശേരി സർക്കാർ ആശുപത്റി എന്നിവിടങ്ങളിലായി മരിച്ചത് 5 പേർ. ആറാമത്തെ രോഗി സാലിഹിൽ ആണ് രോഗം തിരിച്ചറിയപ്പെട്ടതെന്നും വിശദീകരണം. അതേസമയം, പരിശോധനയിലൂടെ രോഗം തെളിയിക്ക പെടാത്ത സാഹചര്യത്തിലാണ് ഈ മരണങ്ങൾ ഒഴിവാക്കപ്പെട്ടത് എന്ന് ആരോഗ്യമന്ത്റി
11.ചിറ്റൂർ എം.എൽ.എ കൃഷ്ണൻകുട്ടിയെ മന്ത്റിയാക്കുന്നതിൽ തടസമില്ലെന്ന് മുഖ്യമന്ത്റി. മാത്യു ടി തോമസിനെ മാറ്റുന്നത് സംബന്ധിച്ച് ദേശീയ നേതൃത്വം അയച്ച കത്തുകിട്ടിയെന്നും തുടർനടപടി പിന്നീട് തീരുമാനിക്കുമെന്നും പിണറായി വിജയൻ. മുഖ്യമന്ത്റിയുടെ പ്റതികരണം, ജെ.ഡി.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം. നിയമസഭാ സമ്മേളനം ചൊവ്വാഴ്ച തുടങ്ങാനിരിക്കെ കൃഷ്ണൻകുട്ടിയുടെ സത്യപ്റതിജ്ഞ ഉടൻ നടന്നേയ്ക്കും
12. ഭൂരിപക്ഷ പിന്തുണയോടെയാണ് താൻ മന്ത്റിയാകുന്നത് എന്ന് കൃഷ്ണൻകുട്ടി. പാർട്ടിയിലെ മൂന്ന് എം.എൽ.എമാരിൽ രണ്ടുപേർ അനുകൂലമാണ്. ജനാധിപത്യ പാർട്ടിയിൽ ഇതല്ലേ നോക്കേണ്ടതെന്നും പ്റതികരണം. കൃഷ്ണൻകുട്ടിയെ മന്ത്റിസ്ഥാനത്തേയ്ക്ക് കൊണ്ടുവരുന്ന പാർട്ടി നിലപാട് മാത്യു ടി. തോമസ് അംഗീകരിക്കുമെന്ന് സി.കെ. നാണു