ന്യൂഡൽഹി: പ്രധാനമന്ത്രി മാതൃവന്ദന യോജനയുടെ (പി.എം.എം.വി.ഐ) ഭാഗമായി ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമായി ഇതിനകം 1,600 കോടി രൂപ വിതരണം ചെയ്‌തുവെന്ന് സെന്റർ ഫോർ ഡിജിറ്റൽ ഫിനാൻഷ്യൽ ഇൻക്ളൂഷൻ (സി.ഡി.എഫ്.ഐ) വ്യക്തമാക്കി. ഡയറക്‌ട് ബെനഫിറ്റ് ട്രാൻസ്‌ഫർ (ഡി.ബി.ടി) പ്രകാരം 48.5 ലക്ഷം പേർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്. 2017 ജനുവരി ഒന്നിനാണ് കേന്ദ്രം പദ്ധതി നടപ്പാക്കിയത്. ഗൾഭിണികൾക്കും ഒറ്റ കുട്ടി മാത്രമുള്ള, മുലയൂട്ടുന്ന അമ്മമാർക്കും 5,000 രൂപയുടെ ധനസഹായം ലഭ്യമാക്കുന്ന പദ്ധതിയാണിത്.