ഉദയനാണ് താരം എന്ന സിനിമയിൽ നടൻ ജഗതി ശ്രീകുമാർ ശ്രീനിവാസനെ നവരസങ്ങൾ പഠിപ്പിക്കുന്ന ഒരു രംഗമുണ്ട്. ശൃംഗാരവും ഭീവൽസവുമെല്ലാം കഴിഞ്ഞതിന് ശേഷം ഇനി താൻ കണ്ടെത്തിയതെന്ന് പരിചയപ്പെടുത്തി ജഗതി അഭിനയിക്കുന്ന രണ്ട് ഭാവങ്ങളുണ്ട്. നിറഞ്ഞ സദസിൽ മലയാളി പ്രേക്ഷകർ കൈയ്യടികളോടെ സ്വീകരിച്ച ഈ രംഗങ്ങൾ വീണ്ടും അഭിനയിച്ച് കാണിച്ചിരിക്കുകയാണ് മലയാളിയുടെ സ്വന്തം ജഗതി ശ്രീകുമാറെന്ന അമ്പിളിച്ചേട്ടൻ. നടി നവ്യാ നായർ തന്റെ ഇൻസ്‌റ്റഗ്രാം പേജിലൂടെ പങ്ക് വച്ചിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.
View this post on Instagram Come back soon ...i respect the whole family fr giving him so much of care .. A post shared by Navya Nair (@navyanair143) on Nov 23, 2018 at 9:56am PST