ന്യൂയോർക്ക്: ഐഫോൺ Xന്റെ ഉത്പാദനം വീണ്ടും തുടങ്ങി ആപ്പിൾ. സെപ്‌തംബറിൽ ഇറങ്ങിയ ആപ്പിൾ ഐഫോൺ xs, xs മാക്സ്, XR എന്നിവ വേണ്ട രീതിയിൽ വിപണിയിൽ പ്രകടനം നടത്താത്തതാണ് വീണ്ടും ഐഫോൺ Xന്റെ ഉത്പാദനം കൂട്ടാൻ ആപ്പിൾ തീരുമാനിച്ചത്.
ഐഫോണിന്റെ വില തന്നെയാണ് അമേരിക്കയ്‌ക്ക് പുറത്ത് ആപ്പിളിന്റെ പുതിയ ഐഫോണുകൾക്ക് വലിയ ജനപ്രീതി ഇല്ലാതാകുവാൻ കാരണം എന്നാണ് റിപ്പോർട്ട്. ഐഫോൺ Xന്റെ നിർമ്മാണത്തിന് ഒ.എൽ.ഇഡി ഡിസ്‌പ്ലേ നൽകിയ സാംസങ്ങുമായുള്ള കരാർ പാലിക്കാൻ കൂടിയാണ് ഐഫോണിന്റെ പുതിയ നീക്കമെന്നും റിപ്പോർട്ടുണ്ട്. പുതിയ ഫോണുകളുടെ ഉത്പാദനം കുറച്ച് ഐഫോണ്‍ X മായി മുന്നോട്ട് പോകാനാണ് ആപ്പിൾ ഇപ്പോൾ ശ്രമിക്കുന്നത്.