സത്തായ ജീവനും അസത്തായ ജഡത്തിനും അതീതമായ സത്യസ്ഥിതിയെ പ്രാപിക്കുന്നതിന് ദൃഢനിശ്ചയം ചെയ്തയാളാണ് മുനി. ആ മുനി ഇതും അതും നോക്കി കാണുന്നതിന് ഒരു താല്പര്യവുമില്ലാതെ സ്വപ്നസുഷുപ്തികൾക്കപ്പുറമായ സത്യപദത്തിൽ എത്തിനിൽക്കുന്നു.