കുട്ടിക്കാലത്ത് ഒരു തവണയെങ്കിലും പേപ്പർ വിമാനമുണ്ടാക്കി പറത്തിയവർ മാത്രം ഈ വീഡിയോ കാണുക. അല്ലാത്തവർക്ക് ഈ വീഡിയോ തീരാ നഷ്‌ടമായിരിക്കും സമ്മാനിക്കുക. കാരണം ബാല്യകാല ഓർമകളിലേക്ക് റോക്കറ്റ് വേഗത്തിൽ മനസിനെ പായിക്കുമ്പോൾ ഓർത്തിരിക്കാൻ ഒരു പേപ്പർ വിമാനം പോലുമില്ലെങ്കിൽ തീരാനഷ്‌ടമെന്ന് അല്ലാതെ മറ്റെന്ത് പറയാൻ. പറഞ്ഞ് വന്നത് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയ്‌ക്ക് പോലും വെല്ലുവിളി ഉയർത്തിക്കൊണ്ട് മലയാളി താരം കുഞ്ചാക്കോ ബോബൻ പുറത്തുവിട്ട വീഡിയോയെക്കുറിച്ചാണ്.
ലോക്കൽ സ്‌പേസ് എഞ്ചിനീയറായി മാറിയ തനിക്ക് മുന്നിൽ നാസയൊക്കെ എന്ത് എന്ന അടിക്കുറിപ്പോടെ താരം പങ്ക് വച്ചിരിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമാണ്. ഫ്ലാറ്റിന് മുകളിൽ നിന്ന് പറത്തിയ പേപ്പർ വിമാനത്തിന്റെ പറക്കൽ കണ്ട് താരം തന്നെ ഞെട്ടിയെന്നതാണ് സത്യം.