ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഇതിഹാസം മേരി കോമിന് ആറാം സ്വർണം
ഇതോടെ ലോക ചാമ്പ്യൻഷിപ്പുകളിൽ ഏറ്രവും കൂടുതൽ സ്വർണം നേടുന്ന വനിതാ താരമായി മേരി
അഞ്ചു സ്വർണം നേടിയിട്ടുള്ള അയർലൻഡിന്റെ കാത്തി ടെയ്‌ലറുടെ റെക്കാഡാണ് മേരി തിരുത്തിയത്
ന്യൂഡൽഹിയിൽ ഇന്നലെ 48 കിലോഗ്രാം വിഭാഗത്തിൽ ഉക്രൈന്റെ ഹന്ന ഒഖോറ്രയെ ഫൈനലിൽ കീഴടക്കിയാണ് 35കാരിയായ മേരി ആറാം തവണയും ലോക ചാമ്പ്യനായത്
ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിലെ സ്വർണങ്ങളുടെ എണ്ണത്തിൽ ക്യൂബൻ പുരുഷ താരം ഫെലിക്സ് സാവോണിനൊപ്പമെത്താനും മേരിക്കായി
2002, 2005, 2006, 2008, 2010 വർഷങ്ങളിലാണ് മേരി ഇതിന് മുമ്പ് ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത്. 2001ൽ വെള്ളിയും സ്വന്തമാക്കിയിരുന്നു.
ഇത് രണ്ടാം തവണയാണ് ഇന്ത്യയിൽ വച്ച് മേരിക്ക് ലോക ചാമ്പ്യൻപട്ടം ലഭിക്കുന്നത്. 2006ൽ ന്യൂഡൽഹിയിൽ നടന്ന ലോകചാമ്പ്യൻഷിപ്പിലും മേരിക്ക് സ്വർണം ലഭിച്ചിരുന്നു
57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ സോണിയ ചഹൽ വെള്ളി നേടി