binoy-viswam

കൽപറ്റ: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയം കളിക്കുന്ന സംഘപരിവാറും ബി.ജെ.പിയും യഥാർത്ഥ വിശ്വാസികളോട് മാപ്പ് പറയണമെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി പറഞ്ഞു. കൽപറ്റ പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1991 ലെ ഹൈക്കോടതി വിധിക്കെതിരായി സുപ്രീംകോടതിയിൽ പോയത് ആർ .എസ്.എസ് അനുഭാവികളാണ്. വിധി നേടിയെടുത്തവർ തന്നെ വിധിക്കെതിരെ സമരങ്ങൾ നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. ശബരിമലയിൽ സ്ത്രീകൾ കയറുന്നതല്ല പ്രശ്നം കമ്മ്യൂണിസ്റ്റുകാരെ എതിർക്കലാണെന്ന് ബി.ജെ .പി സംസ്ഥാന പ്രസിഡന്റ് പറയുന്നു. ബി.ജെ.പിയും ആർ.എസ്.എസും അയ്യപ്പനെ ആർ.എസ്.എസ് ആക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രസ്‌ ക്ലബ് പ്രസിഡന്റ് പ്രദീപ് മാനന്തവാടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഒ. ഷീജ സ്വാഗതം പറഞ്ഞു.