hadiya-case

കൊല്ലം: വിവാദങ്ങൾക്കൊടുവിൽ ഷെഫിനും ഹാദിയയ്ക്കും ഒതുക്കുങ്ങൽ പഞ്ചായത്തിൽ നിന്നും വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചു. ഷെഫിൻ തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്ററിലൂടെ അറിയിച്ചത്.

ഹാദിയയുടെ പിതാവ് അശോകൻ കേരള ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഹാദിയ - ഷെഫിൻ വിവാഹം റദ്ദാക്കിയിരുന്നു. വിവാഹം ഹൈക്കോടതി റദ്ദാക്കിയത് സംസ്ഥാനത്തും ദേശീയതലത്തിലും വിവാദങ്ങൾക്കും പ്രതിഷേധത്തിനും കാരണമായിരുന്നു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ഷെഫിൻ സുപ്രീംകോടതിയിൽ ഹർജി നൽകി. തുടർന്ന് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.

നിർബന്ധിത മതപരിവർത്തനം നടന്നതിന് തെളിവില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ ഹാദിയ കേസ് എൻ.ഐ.എ അവസാനിപ്പിച്ചിരുന്നു. ഷെഫിൻ - ഹാദിയ വിവാഹത്തിൽ ലൗജിഹാദ് ഇല്ലെന്നും ഇതു സംബന്ധിച്ച് ഇനി കോടതിയിൽ റിപ്പോർട്ടുകൾ സമർപ്പിക്കുന്നില്ലെന്നും എൻ.ഐ.എ വ്യക്തമാക്കി. ഹാദിയയുടെയും ഷെഫിന്റെയും വിവാഹം സുപ്രീംകോടതി അംഗീകരിച്ചതും കണക്കിലെടുത്താണ് എൻ.ഐ.എ കേസ് അവസാനിപ്പിച്ചത്.