കൊച്ചി: ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ദേശീയതല ഫ്രീ കാർ കെയർ ക്ളിനിക്കിന്റെ 27-ാമത് എഡിഷൻ ആരംഭിച്ചു. ഇതോടനുബന്ധിച്ച് നവംബർ 27വരെ ഇന്ത്യയിലെ 1,309 ഡീലർഷിപ്പുകളിലും സർവീസ് പോയിന്റുകളിലുമായി കസ്‌റ്റമർ കണക്‌ട് പ്രോഗ്രാം സംഘടിപ്പിക്കും. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ചതും അനുയോജ്യവുമായ സേവനം ലഭ്യമാക്കുകയും പരസ്‌പരമുള്ള ബന്ധം സുദൃഢമാക്കുകയുമാണ് ലക്ഷ്യമെന്ന് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ നാഷണൽ സർവീസ് വൈസ് പ്രസിഡന്റ് പുന്നയ് വനം പറഞ്ഞു.
ഉപഭോക്താക്കൾക്ക് നൽകുന്ന മികച്ച സേവനത്തിന്റെ കരുത്തിൽ ജെ.ഡി. പവർ കസ്‌റ്റമർ സർവീസ് ഇൻഡക്‌സിൽ കഴിഞ്ഞ രണ്ടുവർഷമായി ഒന്നാംസ്ഥാനത്ത് ഹ്യൂണ്ടായ് ആണുള്ളത്. സൗജന്യ 50 പോയിന്റ് ചെക്കപ്പ്, പാർട്‌സുകൾക്ക് പത്തു ശതമാനം ഡിസ്‌കൗണ്ട്, ലേബർ ചാർജുകൾക്ക് 30 ശതമാനം വരെ ഡിസ്‌കൗണ്ട്, ദിവസേന പത്തു ഫ്രീ വാറന്റി എന്നീ ഓഫറുകൾ ഫ്രീ കെയർ ക്ളിനിക്കിലൂടെ ഉപഭോക്താക്കൾക്ക് നേടാം.